highcourt

കൊച്ചി: കോതമംഗലം മാർതോമ്മൻ ചെറിയ പള‌ളി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് നിർത്തിവയ്‌ക്കാൻ ഡിവിഷൻ ബഞ്ചിന്റെ നിർദ്ദേശം. പള‌ളി സർക്കാർ ഏറ്റെടുക്കുന്നില്ലെങ്കിൽ സി.ആർ.പി.എഫ് ഏ‌റ്റെടുക്കണമെന്ന് സിംഗിൾ ബഞ്ച് ഉത്തരവിട്ടിരുന്നു. ഇത് തടഞ്ഞുകൊണ്ടാണ് ഡിവിഷൻ ബ‌ഞ്ചിന്റെ നടപടി. സർക്കാർ നൽകിയ അപ്പീലിലാണ് ഏ‌റ്റെടുക്കൽ നിർത്തിവയ്‌ക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് അടുത്ത വെള‌ളിയാഴ്‌ച വീണ്ടും പരിഗണിക്കുമെന്നും ഹൈക്കോടതി അറിയിച്ചു.