പനാജി. ഗോവയിൽ 16 ന് ആരംഭിക്കുന്ന ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ (ഇഫി)മത്സര വിഭാഗത്തിലേക്ക് മൂന്ന് ഇന്ത്യൻ ചിത്രങ്ങൾ തിരഞ്ഞെടുത്തു.
ഗണേഷ് വിനായകന്റെ തമിഴ് ചിത്രം തായേൻ,കൃപാൽ കാലിത സംവിധാനം ചെയ്ത ആസാമീസ് ചിത്രം
ബ്രിഡ്ജ് ,സിദ്ധാർത്ഥ് ത്രിപാതിയുടെ എ ഡോഗ് ആൻഡ് ഹിസ് മാൻ എന്നിവയാണ് മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
മത്സര വിഭാഗത്തിലേക്ക് മൊത്തം 15 ചിത്രങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.പോർച്ചുഗൽ, ഇറാൻ, ഡെൻമാർക്ക്, ഫ്രാൻസ്,തയ്‌വാൻ, സ്പെയിൻ, ദക്ഷിണകൊറിയ അടക്കമുള്ള രാജ്യങ്ങളിൽ നിന്നാണ് മറ്റ് എൻട്രികൾ.