വാഷിംഗ്ടൺ: കാപിറ്റോൾ കലാപത്തിൽ പ്രത്യക്ഷപ്പെട്ട ഇന്ത്യൻ പതാക വൈറലാകുന്നു. വീഡിയോ ദൃശ്യങ്ങളിൽ ഇന്ത്യൻ പതാക വ്യക്തമായി കാണാം. എന്നാൽ, പതാക കൈയ്യിലേന്തി നിൽക്കുന്നത് ആരാണെന്നോ ഇത്തരത്തിൽ ഉയർത്തുവാൻ കാരണം എന്താണെന്നോ വ്യക്തമല്ല. ബി.ജെ.പി എം.പി വരുൺ ഗാന്ധി വീഡിയോ ട്വിറ്ററിൽ റീട്വീറ്റ് ചെയ്തിട്ടുണ്ട്. എന്തിനാണ് അവിടെയൊരു ഇന്ത്യൻ പതാക. നമുക്ക് തീർച്ചയായും പങ്കെടുക്കേണ്ട ആവശ്യമില്ലാത്ത ഒരു പോരാട്ടമാണത്. എന്നായിരുന്നു ഈ ട്വീറ്റ്.