diesel

കൊച്ചി: ഒരുമാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഇന്ധനവില കുതിക്കുന്നു. കേരളത്തിൽ ഡീസൽ വില ഇന്നലെ ലിറ്ററിന് 29 പൈസ വർദ്ധിച്ച് 80.21 രൂപയിലെത്തി (തിരുവനന്തപുരം). 24 പൈസ ഉയർന്ന് 86.22 രൂപയാണ് പെട്രോളിന്. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ പെട്രോളിന് 50 പൈസയും ഡീസലിന് 56 പൈസയും കൂടി. രാജ്യതലസ്ഥാനത്ത് ഇന്നലെ പെട്രോൾ വില എക്കാലത്തെയും ഉയരമായ 84.20 രൂപയിലെത്തി. 2018 ഒക്‌ടോബർ നാലിന് കുറിച്ച 82 രൂപയാണ് ന്യൂഡൽഹി മറികടന്നത്.

സൗദി അറേബ്യ ഏകപക്ഷീയമായി ക്രൂഡോയിൽ ഉത്‌പാദനം വെട്ടിക്കുറച്ചതാണ് ഇന്ധനവില കൂടാൻ മുഖ്യകാരണം. ഇന്ത്യ വാങ്ങുന്ന ബ്രെന്റ് ക്രൂഡ് വില ഡിസംബർ ഒന്നിന് ബാരലിന് 47 ഡോളർ ആയിരുന്നത് ഇപ്പോൾ 50 ഡോളർ കടന്നു.