us-protest

വാഷിംഗ്ടണിലെ കലാപത്തെ കുറിച്ചുള്ള വാർത്തകൾ കണ്ടതിൽ ദുഃഖമുണ്ട്. സമാധാനപരമായ ഭരണകൈമാറ്റം നിർബന്ധമായും തുടരേണ്ടതുണ്ട്. നിയമവിരുദ്ധമായ പ്രതിഷേധങ്ങളിലൂടെ ജനാധിപത്യ നടപടികൾ ധ്വംസിക്കപ്പെടാൻ പാടില്ല.

നരേന്ദ്ര മോദി - ഇന്ത്യൻ പ്രധാനമന്ത്രി

യു.എസ് കോൺഗ്രസിലുണ്ടായ അപമാനകരമായ രംഗങ്ങൾ.ജനാധിപത്യത്തിനായി നിലകൊള്ളുന്ന രാജ്യമാണ്‌ അമേരിക്ക. സമാധാനപരമായും ചിട്ടയോടെയും അധികാരകൈമാറ്റം നടത്തേണ്ടത് അത്യാവശ്യമാണ്.

ബോറിസ് ജോൺസൻ

യു.കെ പ്രധാനമന്ത്രി

വാഷിംഗ്ടണിൽ നടന്നത് അമേരിക്കക്കാർക്ക് ചേർന്നതല്ല. ജനാധിപത്യത്തെ ചോദ്യം ചെയ്യാൻ ആഗ്രഹിക്കുന്ന കുറച്ചുപേരുടെ അക്രമത്തിന് ഞങ്ങൾ വഴങ്ങില്ല.

ഇമ്മാനുവൽ മക്രോൺ

ഫ്രാൻസ് പ്രസിഡന്റ്