ന്യൂഡൽഹി : കാർഷിക നിയമങ്ങൾക്ക് എതിരെ സമരം നടത്തുന്ന കർഷക സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് നടന്ന് ട്രാക്ടർ റാലിയിൽ പങ്കെടുത്തത് പതിനായിരങ്ങൾ. ഡൽഹി എക്സ്പ്രസ് വേയിൽ സിംഘു, തിക്രി, ഘാസിപൂർ അതിർത്തികളിൽ നിന്നായിരുന്നു കർഷകരുടെ ട്രാക്ടർ മാർച്ച് ആരംഭിച്ചത്.
റിപ്പബ്ലിക് ദിനത്തിൽ നടത്താൻ പോകുന്ന വൻ റാലിയുടെ റിഹേഴ്സൽ ആയാണ് ട്രാക്ടർ റാലി നടത്തിയതെന്ന് കർഷക സംഘടനകൾ പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ റിപ്പബ്ലിക് ദിനത്തിൽ ഇതിലും വലിയ പ്രകടനം നടത്തുമെന്നും കർഷകർ വ്യക്തമാക്കി.
It's Just a Trailer
— BKU_EKTA_UGRAHAN (@Bkuektaugrahan) January 7, 2021
Over 15000+ tractors gherao'ed New Delhi from all sides. Thousands of farmers R participating in a tractor rally in a “rehearsal” for January 26, where 50000 tractors will enter the capital! #RepealThreeFarmActs #TractorMarchDelhi @Tractor2twitr pic.twitter.com/DL1H4huGvU
3500 ഓളം ട്രാക്ടറുകളും ട്രോളികളും സമരത്തിൽ പങ്കെടുക്കുന്നതായി ഭാരതീയ കിസാൻ യൂണിയൻ (ഏക്ത് ഉഗ്രഹൻ) തലവൻ ജോഗീന്ദർ സിങ് ഉഗ്രഹാൻ പറഞ്ഞു. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള സമരക്കാരെ തടയുന്നതിന് അതിർത്തികളിൽ പൊലീസ് കനത്ത ബന്തവസ്സാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സമരക്കാരെ ഡൽഹിയിലേക്കു നീങ്ങാൻ അനുവദിക്കാതെ ദേശീയപാതകളിൽ ബാരിക്കേഡുകൾ നിരത്തി തടയാനാണ് ലക്ഷ്യമിടുന്നത്.