obama

വാ​ഷിം​ഗ്​​ട​ൺ​:​ ​യു.​എ​സ്​​ ​കോ​ൺ​ഗ്ര​സി​ൽ​ട്രം​പ് ​പാ​ർ​ട്ടി​ ​അ​നു​കൂ​ലി​ക​ൾ​ ​ന​ട​ത്തി​യ​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​ക​ന​ത്ത​ ​പ്ര​തി​ഷേ​ധ​വു​മാ​യി​ ​മു​ൻ​ ​പ്ര​സി​ഡ​ന്റ്​​ ​ബ​റാ​ക്​​ ​ഒ​ബാ​മ.​ ​ഇ​ത്​​ ​രാ​ജ്യ​ത്തി​ന്​​ ​നാ​ണ​ക്കേ​ടും​ ​അ​പ​മാ​ന​വു​മാ​ണെ​ന്ന്​​ ​ഒ​ബാ​മ​ ​കു​റ്റ​പ്പെ​ടു​ത്തി.​ ​ഒ​രു​ ​അ​ടി​സ്ഥാ​ന​വു​മി​ല്ലാ​ത്ത​ ​നു​ണ​യാ​ണ് ​ഡൊ​ണ​ൾ​ഡ്​​​​ ​ട്രം​പ്​​ ​നി​ര​ന്ത​ര​മാ​യി​ ​ആ​വ​ർ​ത്തി​ക്കു​ന്ന​ത്​.​ ​നി​യ​മ​പ​ര​മാ​യി​ ​ന​ട​ന്ന​ ​തി​ര​ഞ്ഞെ​ടു​പ്പി​നെ​ ​കു​റി​ച്ചാ​ണ്​​​​ ​ട്രം​പി​ന്റെ​ ​ആ​ക്ഷേ​പ​ങ്ങ​ളെ​ന്നും​ ​ഒ​ബാ​മ​ ​പ​റ​ഞ്ഞു.​ ​റി​പ്പ​ബ്ലി​ക്ക​ൻ​ ​പാ​ർ​ട്ടി​ ​അ​നു​നാ​യി​ക​ളോ​ട്​​ ​സ​ത്യം​ ​പ​റ​യാ​ൻ​ ​ട്രം​പ്​​ ​ത​യാ​റാ​വ​ണ​മെ​ന്നും​ ​ഒ​ബാ​മ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​യു.​എ​സ് ​പാ​ർ​ല​മെ​ന്റിൽ​ ​ട്രം​പ് ​അ​നു​കൂ​ലി​ക​ൾ​ ​അ​തി​ക്ര​മി​ച്ചു​ ​ക​യ​റി​യു​ണ്ടാ​യ​ ​ഏ​റ്റു​മു​ട്ട​ൽ​ ​യു.​എ​സി​നെ​യാ​കെ​ ​ഞെ​ട്ടി​ച്ചി​രു​ന്നു.​ ​ജോ​ ​ബൈ​ഡ​ന്‍​റെ​ ​വി​ജ​യം​ ​അം​ഗീ​ക​രി​ക്കാ​ൻ യു.​എ​സ് ​കോൺഗ്ര​സിന്റെ​ ​ഇ​രു​ ​സ​ഭ​ക​ളും​ ​സ​മ്മേ​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ​ആ​യി​ര​ക്ക​ണ​ക്കി​നു​ ​ട്രം​പ് ​അ​നു​കൂ​ലി​ക​ൾ കാ​പ്പി​റ്റോൾ മ​ന്ദി​ര​ത്തി​ന് ​അ​ക​ത്ത് ​ക​ട​ന്ന​ത്.​ ​വെ​ടി​വയ്പ്പിൽ ഒ​രു​ ​സ്ത്രീ​ ​കൊ​ല്ല​പ്പെ​ടു​ക​യും​ ​ചെ​യ്തി​ട്ടു​ണ്ട്.​