പ്രായമൽപ്പം ഏറിയാൽ വസ്ത്രധാരണത്തിലും ഫാഷൻ നോക്കുന്നതിലുമൊക്കെ അൽപ്പം മിതത്വം പാലിക്കണമെന്നാണ് മലയാളി സമൂഹം പൊതുവെ കരുതിപ്പോരുന്നത്.
എന്നാൽ ഈ പഴഞ്ചൻ ചിന്താരീതികളൊക്കെ തച്ചുടയ്ക്കുകയാണ് നടിയും ബിഗ് ബോസ് മത്സരാർത്ഥിയുമായ രജനി ചാണ്ടി. തന്റെ 'ഫ്രീക്ക്' ലുക്കിലുള്ള കിടിലൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് 75കാരിയായ രജനി തന്റെ നിലപാട് പ്രഖ്യാപിച്ചിയ്ക്കുന്നത്.
നീല ജീൻസും ടോപ്പും, ഒപ്പം ലോംഗ് സ്ലീവ് ഷീത്ത് ഡ്രസ്സും ധരിച്ചുകൊണ്ടാണ് നടി ഫോട്ടോകളിൽ പ്രത്യക്ഷപ്പെടുന്നത്. ഫോട്ടോഗ്രാഫറായ ആതിര ജോയ് പകർത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
2016ലിറങ്ങിയ 'ഒരു മുത്തശ്ശി ഗദ' എന്ന ചിത്രത്തിലൂടെയാണ് രജനി ചാണ്ടി മലയാളികൾക്ക് സുപരിചിതയായി മാറുന്നത്. ശേഷം ബോസ് മത്സരാർത്ഥിയായതും രജനി മലയാളികൾക്ക് മുമ്പിൽ എത്തിയിരുന്നു.
മത്സരത്തിൽ നിന്നും ഇടയ്ക്ക് പുറത്തായെങ്കിലും 'ഗാന്ധിനഗറിൽ ഉണ്ണിയാർച്ച', 'ദ ഗ്യാംബ്ലർ' എന്നീ ചിത്രങ്ങളിലൂടെ രജനി വീണ്ടും ചലച്ചിത്ര രംഗത്ത് സജീവമായിരുന്നു.