sourav

സൗരവ് ഗാംഗുലി ആശുപത്രിവിട്ടു

കൊൽക്കത്ത : ഹൃദയാഘാതത്തെത്തുടർന്ന് കഴിഞ്ഞ ശനിയാഴ്ച ആശുപത്രയിൽ പ്രവേശിപ്പിച്ചിരുന്ന മുൻ ഇന്ത്യൻ താരം സൗരവ് ഗാംഗുലി ഇന്നലെ ഡിസ്ചാർജായി.ട്രെഡ്മിൽ വ്യായാമത്തിനിടെ കുഴഞ്ഞുവീണ ഗാംഗുലിക്ക് ആൻജിയോ പ്ളാസ്റ്റിക്ക് വിധേയനായിരുന്നു. ഗാംഗുലി ആശുപത്രി വി‌ടുന്ന വാർത്തയറിഞ്ഞെത്തിയ പത്രലേഖകരുമായി സംസാരിച്ച ശേഷമാണ് വീട്ടിലേക്ക് പോയത്. താനിപ്പോൾ പരിപൂർണ ആരോഗ്യവാനാണെന്നും ഉടൻ സാധാരണ നിലയിലേക്ക് തിരിച്ചുവരുമെന്നും പറഞ്ഞ ഗാംഗുലി തന്നെ ചികിത്സിച്ച ഡോക്ടർമാർക്ക് നന്ദി അറിയിച്ചു.

അഞ്ചുദിവസം പരിപൂർണ ശ്രദ്ധയോടെ എന്നെ ചികിത്സിച്ച ഡോക്ടർമാർക്ക് നന്ദി. ഇപ്പോൾ ഞാൻ പരിപൂർണ ആരോഗ്യവാനാണ്. ഉടനെതന്നെ വീണ്ടും പഴയപോലെ പറന്നുയരാനാകും എന്ന് കരുതുന്നു.

- സൗരവ് ഗാംഗുലി