keral

തിരുവനന്തപുരം : സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളും പീഡനങ്ങളും നാൾക്ക് നാൾകൂടുന്ന കാലഘട്ടമാണിന്ന്. പ്രായപൂർത്തിയാകാത്തവർ പോലും പീഡനക്കേസിൽ പ്രതിയാകുന്നതും രാജ്യത്ത് പുത്തരിയല്ല..അത്തരമൊരു അനുഭവം പങ്കുവയ്ക്കുകയാണ് അപർണ എന്ന യുവതി. സ്‌കൂട്ടറിൽ ലിഫ്റ്റ് ചോദിച്ചെത്തിയ പതിനാലുകാരനിൽ നിന്ന് നേരിടേണ്ടിവന്ന ഒരു ചോദ്യത്തെ കുറിച്ചാണ് അപർണ സംസാരിക്കുന്നത്. അക്ഷരാർത്ഥത്തിൽ ആ ചോദ്യം കേട്ട് താൻ ഞെട്ടിപ്പോയി എന്നാണ് അപർണ പറയുന്നത്.

പൊതുവിടത്തിൽ വച്ച് സ്ത്രീയോട് എത്തരത്തിൽ പെരുമാറരുത് എന്നതിന് ഉദാഹരണമാവുകയാണ് അപർണയുടെ ഈ അനുഭവം. കുട്ടികൾക്ക് വേണ്ടവിധം ലൈംഗിക വിദ്യാഭ്യാസം നൽകണമെന്നാണ് അപർണ വീഡിയോയിൽ പറയുന്നത്.