ഭർത്താവിന്റെ ഒാഫീസ് ജോലിക്കും വീട്ടമ്മയുടെ ജോലിക്കും ഒരേ മൂല്യമാണെന്ന കഴിഞ്ഞദിവസം സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. വീട്ടമ്മമാർ ജോലി ചെയ്യുന്നില്ലെന്നും, കുടുംബത്തിന്റെ സാമ്പത്തികമൂല്യം ഉയർത്തുന്നില്ലെന്നുമുള്ള കുഴപ്പംപിടിച്ച ധാരണ തിരുത്തണമെന്നും കോടതി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള സ്ത്രീകൾ പ്രതികരിക്കുന്നു.