isis

ന്യൂഡൽഹി: ഐസിസിൽ പ്രവർത്തിച്ച മലയാളിക്ക് 7 വർഷം തടവ് ശിക്ഷ. കണ്ണൂർ സ്വദേശി ഷാജഹാനെയാണ് ഡൽഹി എൻഐഎ കോടതി ഏഴ് വർഷം കഠിനതടവിന് ശിക്ഷിച്ചത്.

2017ൽ രജിസ്റ്റർ ചെയ്ത കേസിലാണ് കണ്ണൂർ സ്വദേശിയെ കഠിനതടവിന് വിധിച്ചിരിക്കുന്നത്. 2016 ഒക്ടോബറിൽ ഐസിസിൽ ചേരാനായി തുർക്കിയിലേക്ക് പോയി എന്നാണ് ഇയാളുടെ പേരിലുള്ള കേസ്. ആദ്യം മലേഷ്യവഴി തുർക്കിയിലേക്ക് പോകാൻ ശ്രമം നടത്തി. തുർക്കി സിറിയ അതിർത്തിയിൽ വച്ച് ഇയാളെ പിടികൂടിയിരുന്നു.. വീണ്ടും തായ്‌ലാൻഡ് വഴി തുർക്കിയിലേക്ക് പോകൂന്നതിനിടെ വീണ്ടും പിടിയിലാകുകകയായിരുന്നു. കുടുംബത്തോടൊപ്പമാണ് അവിടെ എത്താൻ ശ്രമം നടത്തിയത്. ഇവരെ പിന്നീട് രാജ്യത്തേക്ക് തിരിച്ചയക്കുകയായിരുന്നു. ഇയാളെ സഹായിച്ച ചെന്നൈ സ്വദേശിയെയും അറസ്റ്റ് ചെയ്തിരുന്നു.