ടെഹ്റാൻ: ഇറാന്റെ ഉന്നത സൈനിക ഉദ്യോഗസ്ഥനായിരുന്ന ജനറൽ ഖാസിം സൊലൈമാനിയുടെ മരണവുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അറസ്റ്റ് വാറണ്ട്. ബാഗ്ദാദ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. സൊലൈമാനിയെ കൊലപ്പെടുത്താൻ അമേരിക്കൻ സർക്കാർ ഡ്രോൺ ആക്രമണം നടത്തിയെന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു. ആസൂതിത കൊലപാതകം നടത്തിയെന്ന കുറ്റമാണ് ട്രംപിന് മേൽ ചുമത്തിയിരിക്കുന്നത്. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണിത്.