
മെസിയോ ക്രിസ്റ്റ്യാനോയോ കേമൻ എന്നത് ഇക്കാലത്തെ ഫുട്ബാൾ പ്രേമികളുടെ ഇടയിലെ ഉത്തരം കിട്ടാത്ത ചോദ്യമാണ്. അവർക്ക് ഇടയിലേക്ക് സാക്ഷാൽ പെലെ കൂടി കയറിവന്നാലോ?.. അടുത്തിടെ മെസിയും ക്രിസ്റ്റ്യാനോയും പെലെയുടെ ഓരോ ഗോൾ റെക്കാഡുകൾ തകർത്തു. ഒരു ക്ലബിനുവേണ്ടി ഏറ്റവും കൂടുതൽ ഗോളുകളെന്ന റെക്കാഡാണ് മെസി തകർത്തത്. കരിയറിൽ ഏറ്റവും കൂടുതൽ ഗോളുകൾ എന്നതിൽ ക്രിസ്റ്റ്യാനോ പെലെയെ മറികടന്നു.എന്നാൽ പെലെയും അദ്ദേഹത്തിന്റെ പഴയ ക്ളബ് സാന്റോസും ഈ റെക്കാഡ് ബ്രേക്കിംഗ് അംഗീകരിക്കുന്നില്ലെന്നത് വേറെകാര്യം. തന്റെ ഔദ്യോഗിക ഗോൾകണക്കുകൾ മാത്രമാണ് ഇന്നത്തെ സൂപ്പർസ്റ്റാറുകൾ തകർത്തതെന്നും അനൗദ്യോഗിക മത്സര്ളിലെ ഗോളുകളുടെ എണ്ണം കൂട്ടിയിട്ടില്ലെന്നും പെലെ പറയുന്നു. തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ പെലെ നൽകിയിരിക്കുന്ന ഗോൾക്കണക്ക് വച്ചാണെങ്കിൽ അതൊക്കെ തകർക്കാൻ മെസിക്കും ക്രിസ്റ്റ്യാനോയ്ക്കും കഴിയണമെന്നില്ല.
പെലെ പറയുന്നത്
1283 ഗോളുകൾ കരിയറിലാകെ താൻ നേടിയിട്ടുണ്ടെന്നാണ് പെലെയുടെ അവകാശവാദം.
757 ഗോളുകൾ മാത്രമാണ് ഫിഫ അംഗീകരിച്ചിട്ടുള്ളത്. മറ്റുള്ളവ അനൗദ്യോഗിക, സൗഹൃദമത്സരങ്ങളിലായിരുന്നു.
1091 ഗോളുകൾ തങ്ങൾക്കായി പെലെ നേടിയിട്ടുണ്ടെന്ന് ബ്രസീലിയൻ ക്ളബ് സാന്റോസ് പറയുന്നു.
643 ഗോളുകളാണ് ഫിഫ അംഗീകരിച്ചിരിക്കുന്നത്.
മെസിക്കണക്ക്
കഴിഞ്ഞ മാസം മെസി ബാഴ്സലോണയ്ക്ക് വേണ്ടി 644 ഗോളുകൾ തികച്ചിരുന്നു. ഒരു ക്ളബിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ എന്ന പെലെയുടെ റെക്കാഡാണ് വഴിമാറിയത്.
500ലേറെ മത്സരങ്ങൾ മെസി ബാഴ്സലോണയ്ക്ക് വേണ്ടി കളിച്ചു
71 ഗോളുകൾ അർജന്റീനയ്ക്ക് വേണ്ടി നേടിയിട്ടുണ്ട്.
ക്രിസ്റ്റ്യാനോ റെക്കാഡ്
758 ഗോളുകൾ നേടിയാണ് ക്രിസ്റ്റ്യാനോ പെലെയുടെ കരിയർ റെക്കാഡ് തകർത്തത്.
759 ഗോളുകൾ നേടിയിട്ടുള്ള ചെക്ക്സ്ളൊവാക്യൻ താരം ജോസഫ് ബീക്കൻ മാത്രമാണ് ക്രിസ്റ്റ്യാനോയ്ക്ക് മുന്നിൽ .
805 ഗോളുകൾ ബീക്കൻ നേടിയിട്ടുണ്ടെന്ന് ഒരു വാദവുമുണ്ട്.