kgf-2

തെന്നിന്ത്യയിൽ തരംഗം തീർത്ത കന്നഡ ചിത്രം കെ.ജി.എഫിന്റെ രണ്ടാംഭാഗത്തിന്റെ ടീസർ പുറത്തിറങ്ങി.. നായകനായ യാഷിന്റെ ജൻമദിനമായ ജനുവരി 8–ന് പുറത്തിറങ്ങുമെന്ന് പറഞ്ഞ ടീസർ ലീക്ക് ആയതിന് പിന്നാലെ പറഞ്ഞതിലും നേരത്തെ ചിത്രത്തിന്റെ ടീസർ ഔദ്യോഗികമായി പുറത്തിറക്കുകയായിരുന്നു. കോലാർ സ്വർണഖനിയുടെ കഥ പറയുന്ന ഈ ബ്രഹ്മാണ്ഡ കന്നഡ ചിത്രം പ്രശാന്ത് നീലാണ് സംവിധാനം ചെയ്യുന്നത്..

നായകനായ യാഷും വില്ലനായ സഞ്ജയ് ദത്തും ടീസറിൽ എത്തുന്നുണ്ട്. മാസ് സിനിമയായിരുന്ന ഒന്നാം ഭാഗത്തിനെ വെല്ലുന്ന തരത്തിലുള്ളതാണ് രണ്ടാം ഭാഗത്തിലെ ഭാഗങ്ങൾ. 1951 മുതൽ വർത്തമാനകാലം വരെയുള്ള കഥയാണ് കെ..ജി..എഫ് രണ്ടാം ഭാഗത്തിൽ പറയുന്നത്. 2018 ഡിസംബർ 21നാണ് ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്. തെന്നിന്ത്യയിൽ ആകെ തരംഗം തീർത്ത ചിത്രത്തിന്റെ രണ്ടാം ഭാഗം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്..