mohanlal-

കൊച്ചി സോഷ്യൽ മീഡിയയിൽ ആരാധകർക്ക് വീണ്ടും ആഘോഷിക്കാൻ മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചുള്ള ചിത്രങ്ങൾ പുറത്തു വന്നു. മമ്മൂട്ടിയുടെ കൊച്ചിയിലെ പുതിയ വീട്ടിൽ മോഹൻലാൽ സന്ദർശനത്തിനെത്തിയ ചിത്രങ്ങളാണിത്. മോഹൻലാലാണ് ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ചത് . മണിക്കൂറുകൾ വീട്ടിൽ ചെലവഴിച്ചാണ് മോഹൻലാൽ മടങ്ങിയത്. ഇച്ചാക്കയ്‌ക്കൊപ്പം എന്ന തലക്കെട്ടോട് കൂടിയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

ആന്റണി പെരുമ്പാവൂരിന്റെ മകളുടെ കല്യാണത്തിനെത്തിയപ്പോൾ രണ്ട് സൂപ്പർ താരങ്ങളും ചേർന്നെടുത്ത ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മമ്മൂട്ടി പങ്കുവച്ച മുടിയും താടിയും വളർത്തിയ പുതിയ ലുക്കും വൈറലായിരുന്നു.

With Ichakka

Posted by Mohanlal on Thursday, 7 January 2021