ali-akbar

മലബാർ കലാപം അടിസ്ഥാനമാക്കി താനൊരുക്കുന്ന '1921 പുഴ മുതൽ പുഴ വരെ' എന്ന ചിത്രത്തിന്റെ സെറ്റിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവച്ച് സംവിധായകൻ അലി അക്ബർ. സിനിമയുടെ ചിത്രീകരണത്തിനുള്ള ധനശേഖരണത്തിനായി രൂപീകരിച്ച 'മമധർമ്മ'യെക്കുറിച്ച് ഓർമപ്പെടുത്തികൊണ്ടുള്ള ഒരു കുറിപ്പും അലി അക്ബർ ചിത്രങ്ങൾക്കൊപ്പം നൽകിയിട്ടുണ്ട്.

സിനിമയുടെ ചിത്രീകരണത്തിനായി വീട്ടുമുറ്റത്ത് 900 സ്ക്വയര്‍ ഫീറ്റ് ഷൂട്ടിംഗ് ഫ്ലോര്‍ തയ്യാറാക്കുന്ന കാര്യം സംവിധായകൻ നേരത്തെ അറിയിച്ചിരുന്നു. പാനസോണിക് ലൂമിക്സ് S1H 6 കെ ക്യാമറയാണ് ചിത്രീകരണത്തിനായി വാങ്ങിയിരിക്കുന്നത്.

ali1

മമധർമ്മ എന്ന അക്കൗണ്ടിലേക്ക് ഒരു കോടിയിലധികം രൂപ വന്നിരുന്നു. സിനിമയുടെ ഗാനങ്ങളുടെ റെക്കോർഡിംഗ് കഴിഞ്ഞിട്ടുണ്ടെന്നാണ് വിവരം. ഹരി വേണുഗോപാലാണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്. ചിത്രത്തില്‍ പല പ്രമുഖ താരങ്ങളും ഭാഗമാകുമെന്നും എന്നാൽ സൈബര്‍ ആക്രമണം ഭയന്നാണ് പലരുടെയും പേര് പുറത്തുപറയാത്തതെന്നും അലി അക്ബര്‍ പറഞ്ഞു.

ali2

സംവിധായകന്റെ കുറിപ്പ് ചുവടെ:

'ദൂരെ നിന്നു നോക്കുമ്പോൾ മമധർമ്മ വളരെ ചെറുതാണ്. അടുക്കുമ്പോൾ അതിന്റെ വിശാലത തൊട്ടറിയാം. ഒരു സമൂഹത്തിന്റെ വിയർപ്പിനോടൊപ്പം എന്റെ വിയർപ്പും കൂടിച്ചേരുമ്പോൾ ഉയരുന്ന തൂണുകൾക്ക് ബലം കൂടും. നന്ദി.'