worms

കുട്ടികളിൽ സാധാരണയായി കണ്ടുവരുന്ന അസുഖമാണ് വിരശല്യം. ഇത് വിളർച്ച,​ വയറുവേദന,​ പോഷകാഹാരക്കുറവ് എന്നീ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു. മലിനമായ ഭക്ഷണപദാർത്ഥങ്ങൾ,​മലിന ജലം എന്നിവയാണ് പ്രധാന കാരണങ്ങൾ. വിരശല്യം രൂക്ഷമാകുമ്പോൾ ഉറക്കക്കുറവ്,​ വിശപ്പില്ലായ്മ,​ ഭാരക്കുറവ് ,​ വിസർജ്യത്തിൽ രക്തം,​ വയറുവേദന എന്നിവയുണ്ടാകുന്നു. മാംസം,​ പച്ചക്കറികൾ എന്നിവ നന്നായി വേവിച്ച് ഉപയോഗിക്കുക. ശരീരശുചിത്വം പാലിക്കുക, കൈകൾ എല്ലായ്പ്പോഴും വൃത്തിയായി സൂക്ഷിക്കുക, വിരശല്യത്തിന്റെ ലക്ഷണം കാണിച്ചാൽ ഉടൻ വിദഗ്ധ ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്. ഇതുകൂടാതെ ചില നാടൻ പ്രതിവിധികളും പരീക്ഷിക്കാം. പച്ചപ്പപ്പായ കഴിക്കുന്നത് വിരശല്യത്തിന് പ്രതിവിധിയാണ്. പപ്പായയുടെ കുരു കഴിയ്ക്കുന്നതും വിരശല്യം ഇല്ലാതാക്കുന്നു. തുമ്പ വിരശല്യത്തിന് പ്രതിവിധിയായ മരുന്നാണ്. തുമ്പ സമൂലം അരച്ച് നീരെടുത്ത് ചെറുതേൻ ചേർത്തു നല്‍കാവുന്നതാണ്. ഇതു കൂടാതെ തേങ്ങാ വെള്ളത്തിൽ ഒരു ടീസ്പൂൺ തേൻ ചേർത്ത് ദിവസവും നൽകുന്നതും വിരശല്യത്തിന് ഉത്തമ പ്രതിവിധിയാണ്.