വാഷിംഗ്‌ടൺ: യു.എസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്യാപിറ്റല്‍ ഹൗസിൽ നടന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഡൊണാൾഡ് ട്രംപിന്റെ ഫേസ്‌ബുക്ക് , ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് അനിശ്ചിതമായി നീട്ടുന്നതായി അറിയിച്ച് സി.ഇ.ഒ മാർക്ക് സക്കർബെർഗ്. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
"ഈ സമയത്ത് പ്രസിഡന്റിന് ഞങ്ങളുടെ സേവനം തുടർന്നും ലഭ്യമാക്കുന്നതിന്റെ അപകടസാധ്യത വളരെ വലുതാണെന്ന് ഞങ്ങൾ വിചാരിക്കുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം അനിശ്ചിതമായോ, അല്ലെങ്കിൽ അധികാര കൈമാറ്റം നടക്കുംവരെ രണ്ടാഴ്ചത്തേക്കെങ്കിലുമോ നീട്ടുകയാണ്."- സക്കര്‍ബർഗ് തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.
ഡൊണാൾഡ് ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ കൂടുതൽ അക്രമങ്ങൾക്ക് ഇടയാക്കുമെന്ന വിലയിരുത്തലിലാണ് ഫേസ്‌ബുക്കിന്റെ നടപടി. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം തന്നെ അദ്ദേഹത്തിന്റെ
പോസ്റ്റുകൾ നീക്കം ചെയ്‌തിരുന്നു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെതിരെ രൂക്ഷമായ കലാപം അഴിച്ചുവിടാൻ പ്രേരിപ്പിക്കുന്നതിന് ഫേസ്‌ബുക്ക് ഉപയോഗിക്കുന്നുവെന്നും അതിനാലാണ് ഇത്തരം നടപടിയെന്നും സുക്കർബർഗ് പറഞ്ഞു.
The shocking events of the last 24 hours clearly demonstrate that President Donald Trump intends to use his remaining...
Posted by Mark Zuckerberg on Thursday, 7 January 2021