vaccine-

പാരിസ്: യു.എസ് വാക്‌സിൻ മൊഡേണ കൊവിഡ് മഹാമാരിയിൽ നിന്നും വർഷങ്ങളോളം സംരക്ഷണം തരുമെന്ന് കമ്പനി സി.ഇ.ഒ. അടിയന്തര ഉപയോഗത്തിനായി യൂറോപ്യൻ കമ്മിഷന്റെ അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്.

"ഒന്നോ രണ്ടോ മാസം മാത്രം പ്രവർത്തിക്കുന്ന വാക്‌സിൻ എന്ന തരത്തിൽ മാദ്ധ്യമങ്ങളിൽ പ്രചരിച്ച പേടിസ്വപ്‌നം ഇനി ഇല്ല. വാക്‌സിൻ മനുഷ്യരിൽ ഉണ്ടാക്കുന്ന ആന്റിബോഡി വളരെ സാവധാനത്തിൽ കുറയുന്നു. ഇതിനാൽ തന്നെ കുറച്ച് വർഷങ്ങളോളം വാക്‌സിൻ സംരക്ഷണം നൽകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു." മോഡേണ സി.ഇ.ഒ സ്റ്റീഫൻ ബാൻസെൽ പറഞ്ഞു.

വാക്‌സിന്റെ സുരക്ഷാ കാലാവധി സംബന്ധിച്ച ചോദ്യം ഇപ്പോഴും ശാസ്ത്രജ്ഞമാർക്ക് ഇടയിൽ തുടരുമ്പോഴാണ് മൊഡേണ തങ്ങളുടെ വാക്‌സിൻ വർഷങ്ങളോളം സംരക്ഷണം നൽകുമെന്ന് പറയുന്നത്.
എന്നാൽ ഇത് സംബന്ധിച്ച കൃത്യമായ വിലയിരുത്തൽ നടത്താൻ കൂടുതൽ വിവരങ്ങൾ ആവശ്യമാണ്.