മുപ്പതുവർഷമായി മൂകാംബിക ക്ഷേത്രത്തിൽ ജന്മദിനം ആഘോഷിക്കുന്ന യേശുദാസിന്റെ ഒരു പിറന്നാളോർമ
മൂകാംബിക ക്ഷേത്രത്തിന് സമീപത്തെ ഭാഗീരഥി ലോഡ്ജിലെ ഗ്രൗണ്ട് ഫ്ളോറിലെ ആദ്യ മുറി. മുറിയിൽ നിറഞ്ഞു നിൽക്കുന്നവരുടെയെല്ലാം കണ്ണുകൾ ക്ലോക്കിലാണ്. റൂമിന്റെ ഒരു ഭാഗത്ത് മുണ്ടും ഷാളുമണിഞ്ഞ് നിറചിരിയോടെയിരിക്കുന്ന ആ മുഖത്തേക്കും ക്ലോക്കിലേക്കും കണ്ണുകൾ മാറി മാറി നോക്കി. ഇനി, സംഭവിക്കാൻ പോവുന്നതെല്ലാം പതിവുള്ളതാണ്.``ഹാപ്പി ബർത്ത് ഡേ ടു യു.... ഹാപ്പി ബർത്ത് ഡേ ഡിയർ അപ്പാപ്പാ, ഹാപ്പി ബർത്ത് ഡേ ടു യു...'' ഫോണിൽ ആദ്യം മുഴങ്ങിയത് കുഞ്ഞുശബ്ദം. ചെറുമകൾ അമേയ മുത്തച്ഛന് പിറന്നാൾ ആശംസ നേർന്നതാണ്. ``താങ്ക്യൂ മോളൂട്ടി... താങ്ക്യൂ വെരിമച്ച്...'' ദാസേട്ടന്റെ നന്ദിവാക്കുകൾ. മറ്റൊരു ഫോണിലൂടെ വിശാലിന്റെയും കുടുംബത്തിന്റെയും ആശംസയെത്തി. നിമിഷങ്ങൾക്കകം അവിടമാകെ ആശംസകളുടെ പ്രവാഹമായി. മുറിയിൽ യേശുദാസിനൊപ്പം ഭാര്യ പ്രഭയും ഏറ്റവും അടുത്ത സുഹൃത്തുക്കളും മാത്രം. മിഠായി നൽകി ദാസേട്ടൻ എല്ലാവർക്കും നന്ദി പറഞ്ഞു.
പലർക്കും ദിവസങ്ങളും മാസങ്ങളും വർഷങ്ങളും നീണ്ടുനിന്ന കാത്തിരിപ്പിന്റെ സാഫല്യനിമിഷമായിരുന്നു അത്. പിറന്നാൾ ദിനത്തിൽ മൂകാംബികാമ്മയ്ക്ക് സംഗീതാർച്ചന നടത്താനെത്തിയ ദാസേട്ടനൊപ്പം അദ്ദേഹത്തിന്റെ ജന്മദിനാഘോഷത്തിൽ പങ്കുചേരാൻ കിട്ടിയ അപൂർവ്വ നിമിഷം. ആ നിമിഷത്തിന് ഇത്രയും പ്രാധാന്യമേറുന്നതിന് കാരണം യേശുദാസ് എന്ന അമാനുഷികൻ കാലങ്ങൾകൊണ്ട് നേടിയെടുത്ത ആദരവ് തന്നെയാണ്.അറിയും തോറും ആഴമേറുന്ന അനന്തസാഗരം പോലെ, സകല വേദനകളെയും സംഹരിക്കുന്ന പുണ്യതീർത്ഥം പോലെയാണ് ആ ഗന്ധർവ്വനാദം.... ഭാഷയുടെയും ദേശത്തിന്റെയും അതിർവരമ്പുകൾക്കപ്പുറം ഹൃദയങ്ങളിൽ സംഗീതാർച്ചനയുമായി നിറയുന്ന മധുരസ്വരം. സ്വരശുദ്ധിയുടെ സർവ്വഭാവങ്ങളും നൽകി അനുഗ്രഹിച്ച ഭഗവതിയോടുള്ള ആരാധനയും നന്ദിയുമായി അദ്ദേഹം വീണ്ടും ദേവീസന്നിധിയിലെത്തി. സംഗീതാർച്ചനയുമായി...
അഡിഗയോടൊപ്പം സദ്യ
മുപ്പത് വർഷമായി മുടങ്ങാതെ അമ്മയുടെ സന്നിധിയിലാണ് ജന്മദിനം ആഘോഷിക്കുന്നത്. 1961 നവംബർ 14-ന് എം.ബി ശ്രീനിവാസൻ നിണമണിഞ്ഞ കാല്പാടുകളിലൂടെ ആ സ്വരവിസ്മയത്തെ സിനിമയ്ക്ക് പരിചയപ്പെടുത്തി. സിനിമാ സംഗീതലോകത്ത് അരനൂറ്റാണ്ട് പിന്നിട്ടശേഷം ആദ്യമായി മൂകാംബിക അമ്മയെ കാണാനെത്തിയ മലയാളികളുടെ പ്രിയപ്പെട്ട ദാസേട്ടനൊപ്പം അപൂർവ്വ നിമിഷങ്ങളിലൂടെ...മൂകാംബികയിലെത്തിയാൽ ഹോട്ടലിന് സമീപത്തെ അഡിഗയുടെ വീട്ടിൽ നിന്നാണ് പിറന്നാൾ ദിവസം അദ്ദേഹം ഭക്ഷണം കഴിക്കുക. അല്പനേരത്തെ വിശ്രമത്തിന് ശേഷം ദീപാരാധന തൊഴാൻ ക്ഷേത്രത്തിലേക്ക് പോയി. മുണ്ടും ഷാളുമണിഞ്ഞ് ക്ഷേത്രത്തിന് മുന്നിലിറങ്ങി. ദാസേട്ടനെ കണ്ടതും ആരാധകർ വളഞ്ഞു. മലയാളികൾ മാത്രമല്ല, പല ഭാഷ സംസാരിക്കുന്നവർ ഒരേ ആവേശത്തോടെ പ്രിയഗായകനെ ഒരു നോക്കുകാണാൻ തിരക്കുകൂട്ടുകയാണ്.
ക്ഷേത്രത്തിനുള്ളിൽ കടന്നപ്പോഴും തിരക്കിന് യാതൊരു കുറവുമില്ല. ശ്രീകോവിലിന് പുറത്തു നിന്ന് അല്പനേരത്തെ പ്രാർത്ഥന. നൂറുകണക്കിന് ആളുകൾ കാമറകളും മൊബൈൽ ഫോണുകളുമായി ദൃശ്യങ്ങൾ പകർത്താനുള്ള ശ്രമം. പക്ഷേ ഈ തിരക്കൊന്നും തന്റെ പ്രാർത്ഥനയെ ബാധിക്കാത്ത വിധത്തിൽ അദ്ദേഹം കണ്ണടച്ചു പ്രാർത്ഥിച്ചു. ഏഴ് തവണ അമ്പലത്തെ വലംവയ്ക്കുന്നതാണ് അടുത്ത പതിവ്. ആദ്യ വലം പൂർത്തിയാക്കും മുൻപ് ബലിക്കല്ലിന് സമീപം അദ്ദേഹം തറയിൽ തൊട്ട് വണങ്ങി. മുൻപൊരിക്കൽ മകനെയും കൈയിൽ വച്ച് ക്ഷേത്രത്തെ വലം വയ്ക്കുമ്പോൾ ഈ സ്ഥലത്ത് അദ്ദേഹം കാലിടറി വീഴാൻ പോയിട്ടുണ്ടത്രെ. പക്ഷേ തന്റെ കുഞ്ഞിന് ഒരു കുഴപ്പവും വരുത്താതെ നോക്കിയ ആ അദൃശ്യശക്തിയോടുള്ള നന്ദി സൂചകമായിട്ടാണ് അദ്ദേഹം ഇപ്പോഴും അവിടെ തൊട്ട് വന്ദിക്കുന്നത്. മന്ത്റം ഉരുവിട്ടുകൊണ്ട് ഏഴ് തവണ അമ്പലത്തെ ചുറ്റിയശേഷം ഗണപതിയുടെ നടയിൽ തൊഴുതു. തന്നെ കാണാനെത്തിയ കുരുന്നിന്റെ തലയിൽ തൊട്ട് അനുഗ്രഹിച്ച അദ്ദേഹം എല്ലാവരോടും കുശലം ചോദിച്ചു.
വാതാപി ഗണപതിം ഭജേ ഹം
പുലർച്ചെ 12.30. ഇനി അല്പനേരത്തെ വിശ്രമം. ``രാവിലെ ക്ഷേത്രദർശനവും, സംഗീതാർച്ചനയുമുണ്ട്. ആഘോഷത്തിൽ പങ്കുചേരാൻ വൈകിട്ട് വിജയ് യേശുദാസും കുടുംബവും വരുന്നുണ്ട്. അവർ കൂടിയെത്തിയാൽ പിന്നെ സമയം തീരെയുണ്ടാവില്ല.'' വാക്കുകളുടെ അർത്ഥം മനസ്സിലാക്കി എല്ലാവരും സ്വന്തം മുറികളിലേക്ക് മടങ്ങി. പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത സന്തോഷത്തോടെ.രാവിലെ 7.30ന് അദ്ദേഹം ക്ഷേത്രദർശനത്തിന് പോകുന്നതിന് മുൻപ് തന്നെ എല്ലാവരും തയ്യാറായി. ദർശനം കഴിഞ്ഞ് അദ്ദേഹവും ഭാര്യയും ചണ്ഢീപൂജയിൽ പങ്കെടുത്തു. തുടർന്ന് തിക്കിത്തിരക്കിയ ജനങ്ങൾക്കിടയിലൂടെ സരസ്വതി മണ്ഡപത്തിലേക്ക് നടന്നു. യേശുദാസിന്റെ പ്രിശിഷ്യൻ കാഞ്ഞങ്ങാട് രാമചന്ദ്രന്റെ സംഗീതക്കച്ചേരിയിൽ മുഴുകിയിരിക്കുകയാണ് ഭക്തർ. കഴിഞ്ഞ പതിമൂന്നുവർഷമായി ഗുരുവിന്റെ ജന്മദിനത്തിൽ അദ്ദേഹം മുടങ്ങാതെ സംഗീതക്കച്ചേരിയുമായി ദേവിക്ക് മുന്നിലെത്തുന്നുണ്ട്. വേദിയിലെത്തിയ ദാസേട്ടൻ ആദ്യം സംസാരിച്ചു തുടങ്ങി. ``നമ്മളെല്ലാം ഏറ്റവും ആശ്രയിക്കുന്നത് സ്വന്തം അമ്മയെയാണ്. കോടിക്കണക്കിന് അമ്മമാരുടെ ആശ്രയമാണ് മൂകാംബികയിലെ ഈ അമ്മ. ഇവിടെ ഞാനെന്നോ നിങ്ങളെന്നോയില്ല, എല്ലാവരും തുല്യരാണ്. ഞാനിവിടെ വരുന്നതും അമ്മയെ കാണാനാണ്. അല്ലാതെ പരസ്യത്തിനോ ഫോട്ടോ എടുക്കാനോ ഒന്നുമല്ല. എല്ലാ വർഷവും ഇവിടെ വരണമെന്നാണ് എന്റെ ആഗ്രഹം. പക്ഷേ നിങ്ങളിങ്ങനെ തിരക്കുകൂട്ടിയാൽ എനിക്ക് മാറി നിന്ന് പ്രാർത്ഥിച്ചിട്ട് പോകേണ്ടിവരും. ദയവുചെയ്ത് അതിന് ഇടവരുത്തരുത്.'' ഇത്രയും പറഞ്ഞ് അദ്ദേഹം സംഗീതാർച്ചനയിൽ മുഴുകി. വാതാപി ഗണപതിം ഭജേ ഹം... ആ സ്വരമാധുരിയിൽ ഈശ്വരസന്നിധിയാകെ മുഴുകി.
മിനിട്ടുകൾ കഴിഞ്ഞു. ഗാനാർച്ചന പൂർത്തിയായി.
``അമ്മേ... മൂകാംബികേ.''
ഇന്ത്യ ജന്മം നൽകിയ ഏറ്റവും മികച്ച കലാകാരനാണ് യേശുദാസ്.
അദ്ദേഹിന്റെ ശരീരത്തിന് 77 വർഷത്തിന്റെ പ്രായ മുണ്ടായിരിക്കാം.എന്നാൽ ശബ്ദവും
മനസും ഇരുപതു കാരന്റേതാണ്
-കമലഹാസൻ
ദാസ് സാറിനോടൊപ്പം പ്രവർത്തിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. എന്നിട്ടും അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിൽ പാടുമ്പോൾ ഇപ്പോഴും എനിക്ക് ഭയ ം തോന്നാറുണ്ട്.
-കെ.എസ്. ചിത്ര
അഭിനേതാവായ യേശുദാസ്
1965 കാവ്യമേള
1966 അനാർക്കലി
1966 കായംകുളം കൊച്ചുണ്ണി
1973 അച്ചാണി
1977 റൗഡി രാജമ്മ
1977 നിറകുടം
1977 ഹർഷബാഷ്പം
1981 പാതിരാ സൂര്യൻ
2002 നന്ദനം
2005 ബോയ്ഫ്രണ്ട്
2012 തെരുവു നക്ഷത്രങ്ങൾ
1975
പത്മശ്രീ
വേറിട്ട ആലാപന െെശലിയും
ശബ്ദ
മാധുര്യവുമാണ്
ഇൗ ബഹുമതിക്ക് അർഹനാക്കിയത്
2002
പത്മഭൂഷൺ
കാലത്തിന് അതീതനായ ഗായകൻ. ഇതിനുപുറമേ നിരവധി പുരസ്കാരങ്ങളാണ് തേടിയെത്തിയത്
2017
പത്മവിഭൂഷൺ
ചലച്ചിത്ര പിന്നണി ഗാനരംഗത്ത് മാത്രമല്ല കർണാടക
സംഗീതത്തിലും സ്വന്തം വ്യക്തിമുദ്ര
പതിപ്പിക്കാൻ കഴിഞ്ഞു
Family
Man
ഭാര്യ:
പ്രഭാ യേശുദാസ്
മക്കൾ: വിനോദ് ,
വിജയ്, വിശാൽ
മരുമക്കൾ:
ദർശന വിജയ്,
വിനയ വിശാൽ