നാൽപ്പത് വയസാകുമ്പോൾ മുടിയുടെ വളർച്ച കുറയും. നരയ്ക്കാനും തുടങ്ങും. തലമുടി ഒരിക്കലും പിഴുതു കളയരുത്. പിഴുതു കളയുവാണെങ്കിൽ അടുത്ത കുറച്ചുനര ഉണ്ടാകാനുള്ള വിത്തുപാകുന്നു എന്നാണർത്ഥം. തൊട്ടടുത്ത മുടിയും നരയ്ക്കാനുള്ള ശാസ്ത്രീയ വശമുണ്ടിതിൽ. അതുകൊണ്ട് ഒരിക്കലും പിഴുതുകളയരുത്. രണ്ടോ മൂന്നോ നരയാണെങ്കിൽ കട്ട് കളയാം. തലയിൽ ഓയിൽ മസാജ്, ഹെന്ന, താളി തേയ്ക്കൽ, പ്രോട്ടീൻ ട്രീറ്റ്മെന്റ്, ഹെയർ സ്പാ തുടങ്ങിയ ട്രീറ്റ്മെന്റുകൾ മുടികൊഴിച്ചിലും അകാലനരയും തടയുന്നു. ഹെന്ന ചെയ്യുന്നതുമൂലം മുടി ഡ്രൈ ആകും എന്നുള്ളതുകൊണ്ട് പിറ്റേദിവസം ഓയിൽ മസാജ് കൂടി ചെയ്ത് താളിതേച്ച് കഴുകിക്കളയുക. കുളിക്കുന്നതിനു മുമ്പ് എണ്ണ നന്നായി തലയിൽ തേച്ചു പിടിപ്പിച്ചശേഷം ചെമ്പരത്തി താളി, പയറു പൊടി എന്നിവ ഉപയോഗിച്ച് തല കഴുകുക. കഴിയുമെങ്കിൽ ദിവസവും രണ്ടു നേരവും മുടി കഴുകുക. തലമുടിയിൽ അമിതമായി വെയിൽ കൊള്ളാതിരിക്കാനും ശ്രദ്ധിക്കണം.