kk

കുഞ്ഞുങ്ങളെ ചെറു പ്രായത്തിൽ തന്നെ ചി​ട്ട​യാ​യ​ ​ജീ​വി​തം​ ​പ​രി​ശീ​ലി​പ്പി​ക്കു​ന്ന​താ​ണ് ​അ​ഭി​കാ​മ്യം.​ ​കു​ട്ടി​ക​ളോ​ട് ​സ​മ​യ​നി​ഷ്‌​ഠ​ ​പാ​ലി​ക്കാ​ൻ​ ​നി​ർ​ദേ​ശി​ക്ക​ണം.​ ​ക​ളി​ക്കാ​നും​ ​പ​ഠി​ക്കാ​നും​ ​വി​നോ​ദ​കാ​ര്യ​ങ്ങ​ൾ​ക്കും​ ​സ​മ​യം​ ​ശ​രി​യാ​യ​ ​രീ​തി​യി​ൽ​ ​വി​നി​യോ​ഗി​ക്കാ​ൻ​ ​ശ്ര​ദ്ധി​ക്ക​ണം.​ ​പ്രാ​യോ​ഗി​ക​മാ​യ​ ​കാ​ര്യ​ങ്ങ​ൾ​ ​ചെ​യ്‌​തു​കാ​ണി​ക്കാ​ൻ​ ​ശ്ര​മി​ക്ക​ണം.​ ​ല​ളി​ത​മാ​യ​ ​രീ​തി​യി​ൽ​ ​വി​വ​രം​ ​ന​ൽ​കു​ക​യും​ ​ഭ​ക്ഷ​ണം,​ ​വ്യാ​യാ​മം,​ ​ഉ​റ​ക്കം,​ ​വി​ശ്ര​മം​ ​എ​ന്നി​വ​ ​കൃ​ത്യ​മാ​യി​ ​ശ്ര​ദ്ധി​ക്കു​ക​യും​ ​ചെ​യ്യ​ണം.​ ​വീ​ട്ടി​ലെ​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​അ​വ​രെ​ ​കൂ​ടി​ ​ഉ​ൾ​പ്പെ​ടു​ത്താ​ൻ​ ​മ​റ​ക്ക​രു​ത്.​ ​എ​ല്ലാ​വ​രും​ ​ഒ​രു​മി​ച്ച് ​ഭ​ക്ഷ​ണം​ ​പാ​കം​ ​ചെ​യ്യു​ക​യും​ ​ക​ളി​ക്കു​ക​യും​ ​വ്യാ​യാ​മം​ ​ചെ​യ്യു​ക​യും​ ​ചെ​യ്യ​ണം.​ ​കു​ഞ്ഞു​ങ്ങ​ൾ​ ​ശ​രി​യാ​യ​ ​രീ​തി​യി​ൽ​ ​കാ​ര്യ​ങ്ങ​ൾ​ ​ചെ​യ്യു​മ്പോ​ൾ​ ​പ്ര​ശം​സി​ക്കാ​ൻ​ ​മ​ടി​ക്ക​രു​ത്.​അ​വ​രെ​ ​പൂ​ന്തോ​ട്ട​ത്തി​ലും​ ​അ​ടു​ക്ക​ള​ത്തോ​ട്ട​ത്തി​ലും​ ​സ​ഹാ​യ​ത്തി​ന് ​വി​ളി​ക്കാം.​ ​കു​ട്ടി​ക​ളു​ടെ​ ​കൂ​ടെ​ ​കൂ​ടു​ത​ൽ​ ​സ​മ​യം​ ​ചെ​ല​വ​ഴി​ക്കാ​ൻ​ ​ശ്ര​ദ്ധി​ക്ക​ണം.​ ​ക​ളി​ക​ളി​ൽ​ ​കൂ​ടെ,​ ​ക​ഥ​ക​ളി​ൽ​ ​കൂ​ടെ,​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​കൂ​ടെ​ ​അ​വ​രു​ടെ​ ​വൈ​കാ​രി​ക​മാ​യ​ ​വി​ഷ​മ​ത​ക​ൾ​ ​പ്ര​ക​ടി​പ്പി​ക്കു​വാ​നു​ള്ള​ ​അ​വ​സ​ര​വും​ ​ന​ൽ​ക​ണം.​ ​അ​വ​ർ​ ​സു​ര​ക്ഷി​ത​രാ​ണെ​ന്ന് ​വ്യ​ക്ത​മാ​ക്കു​ന്ന​ ​രീ​തി​യി​ൽ​ ​മാ​ത്ര​മേ​ ​അ​വ​രോ​ട് ​ഇ​ട​പെ​ടാ​വൂ.​ ​കു​ട്ടി​ക​ളെ​ ​ര​ക്ഷി​താ​ക്ക​ൾ​ക്കൊ​പ്പം​ ​ത​ന്നെ​ ​നി​റു​ത്തു​ന്ന​താ​ണ് ​ന​ല്ല​ത്.