ചർമ്മത്തിനുണ്ടാകുന്ന കറുത്ത പാടുകളും കുത്തുകളും ചർമ്മത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. ഈ പ്രശ്നത്തിന് പരിഹാരം കാണാൻ കടലമാവ് ഉപയോഗിക്കാം. കടലമാവ് നാല് ടീസ്പൂൺ, തക്കാളി ഒന്ന്, കറ്റാർ വാഴ നീര് മൂന്ന് ടീസ്പൂൺ എന്നിവയാണ് യോജിപ്പിച്ച് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തുള്ള കറുത്ത കുത്തുകൾക്ക് പരിഹാരം കാണാൻ സഹായിക്കും. കടലമാവ് മൂന്ന് ടീസ്പൂൺ, ചന്ദനപ്പൊടി മൂന്ന് ടീസ്പൂൺ, പാൽപ്പാട ഒരു ടീസ്പൂൺ, മഞ്ഞൾപ്പൊടി ഒരു നുള്ള് എന്നിവ യോജിപ്പിച്ച് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖക്കുരു പരിഹരിക്കാൻ സഹായിക്കും. മാത്രമല്ല മുഖക്കുരു പാടുകളും ഇല്ലാതാക്കുന്നു. നല്ലൊരു ബോഡി സ്ക്രബ്ബാണ് കടലമാവ്. അൽപം ഓട്സ്, കടലമാവ്, കോൺഫ്ലവർ, പാൽ എന്നിവ യോജിപ്പിച്ച് ശരീരത്തിൽ തേച്ച് പിടിപ്പിക്കാം. ഇത് മൃതകോശങ്ങളെ നശിപ്പിക്കുന്നു.