bridge

മന്ത്രി ജി. സുധാകരൻ വൈറ്റില ഫ്ളൈ ഓവർ സന്ദർശിക്കുന്നു

കൊച്ചി: നഗരത്തിലെയും ദേശീയപാതയിലെയും ഗതാഗതക്കുരുക്കഴിക്കുന്ന വൈറ്റില, കുണ്ടന്നൂർ ഫ്ളൈ ഓവറുകൾ ഇന്ന് രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. പൂർണമായും കിഫ്ബിയുടെ ധനസഹായത്തിലായിരുന്നു നിർമ്മാണം. മന്ത്രി ജി. സുധാകരൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രി ടി.എം. തോമസ് ഐസക് മുഖ്യാതിഥിയായിരിക്കും.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വൈറ്റില ജംഗ്ഷനിൽ നടക്കുന്ന വൈറ്റില ഫ്ളൈ ഓവറിന്റെ ഉദ്ഘാടനച്ചടങ്ങിൽ മേയർ അഡ്വ. എം. അനിൽകുമാർ, ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ പി.ടി. തോമസ്, എം. സ്വരാജ്, ടി.ജെ. വിനോദ്, എസ്. ശർമ, ജോൺ ഫെർണാണ്ടസ്, മുൻ എം.പിമാരായ പി. രാജീവ്, കെ.വി. തോമസ്, കളക്ടർ എസ്. സുഹാസ്, ദേശീയപാത ചീഫ് എൻജിനിയർ എം. അശോക്‌കുമാർ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗ് എന്നിവർ പങ്കെടുക്കും.

രാവിലെ 11ന് കുണ്ടന്നൂർ ഫ്ളൈ ഓവറിന് സമീപം നടക്കുന്ന ചടങ്ങിൽ ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ എം. സ്വരാജ്, പി.ടി. തോമസ്, എസ്. ശർമ, ജോൺ ഫെർണാണ്ടസ്, മുൻ എം.പിമാരായ പി. രാജീവ്, കെ.വി. തോമസ്, മരട് മുൻസിപ്പൽ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ, കളക്ടർ എസ്. സുഹാസ്,​ കൗൺസിലർമാരായ സി.വി. സന്തോഷ്, സി.ആർ. ഷാനവാസ്, സിബി, ആർ.ബി.ഡി.സി.കെ എം.ഡി ജാഫർ മാലിക് എന്നിവർ പങ്കെടുക്കും.