audi-a4

കൊച്ചി: ഔഡിയുടെ കൂടുതൽ സ്‌പോർട്ടീയും ടെക് സമ്പന്നവുമായ പുതിയ ഔഡി എ4 വിപണിയിലെത്തി. ആകർഷകമായ പുത്തൻ ഡിസൈൻ, 190 എച്ച്.പി കരുത്തും 320 എൻ.എം ടോർക്കുമുള്ള പുതിയ 2.0 ലിറ്റർ, 4-സിലിണ്ടർ, ടി.എഫ്.എസ്.ഐ പെട്രോൾ എൻജിൻ എന്നിങ്ങനെ ഒട്ടേറെ മികവുകളാൽ സമ്പന്നമാണ് പുതിയ എ4.

പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം നേടാൻ 7.3 സെക്കൻഡ് മതി. 26.65 സെന്റീമീറ്റർ മൾട്ടിമീഡിയ ഇന്റർ‌ഫേസ് ടച്ച് സ്‌ക്രീൻ, വിർച്വൽ കോക്‌പിറ്റ്, നാച്ചുറൽ - ലാംഗ്വേജ് വോയിസ് കൺട്രോൾ എന്നിവയുള്ള എ.എം.ഐ ഇൻഫോടെയ്‌ൻമെന്റ് സിസ്‌റ്റം, കംഫർട്ട് കീ, ജസ്‌ചർ ബേസ്ഡ് ബൂട്ട് ലിഡ് ഓപ്പണിംഗ് എന്നിവയും മികവുകളാണ്.

പ്രീമിയം പ്ളസ്, ടെക്‌നോളജി എന്നീ ട്രിമ്മുകളിലാണ് എ4ന്റെ ഈ അഞ്ചാംതലമുറ എത്തുന്നതെന്ന് ഔഡി ഇന്ത്യ മേധാവി ബൽബീർ സിംഗ് ധില്ലൻ പറഞ്ഞു. ടെറാ ഗ്രേ ഉൾപ്പെടെ അഞ്ച് നിറങ്ങളുണ്ട്. 42.63 ലക്ഷം രൂപയാണ് കേരള എക്‌സ്‌ഷോറൂം വില.