us-woman-wears-same-dress

വാഷിംഗ്ടൺ: തുടർച്ചയായി 100 ദിവസം ഒരേ വസ്ത്രം ധരിച്ചിരിക്കുകയാണ് അമേരിക്കയിലെ ബോസ്റ്റൺ സ്വദേശിയും 52കാരിയുമായ സാറാ റോബിൻസ് കോളെ. പ്രമുഖ വസ്ത്ര ബ്രാൻഡായ 'വൂൾ' നടത്തിയ ഡ്രസ് ചലഞ്ചിന്റെ ഭാഗമായാണ് സാറ ഇപ്രകാരം ചെയ്തത്. മെറിനോ കമ്പിളിയിൽ നിന്ന് നിർമ്മിച്ച കറുത്ത നിറമുള്ള വസ്ത്രമാണ് 100 ദിവസവും സാറ അണിഞ്ഞത്.

കഴിഞ്ഞ വർഷം സെപ്തംബർ 16 നാണ് ചലഞ്ച് ആരംഭിച്ചത്.

'ഒരേ വസ്ത്രം തന്നെ നൂറ് ദിവസും ധരിച്ചത്, എന്റെ ജീവിതത്തിൽ നിന്നും ഒന്നും മാറ്റിമറിച്ചിട്ടില്ല. ഇത്, ഒരു പടി കൂടി മുന്നോട്ട് പോകാനും 2021 ജനുവരി ഒന്നിനും 2022 നും ഇടയിൽ പുതിയ വസ്ത്രങ്ങളോ അനുബന്ധ ഉപകരണങ്ങളോ വാങ്ങാതിരിക്കാനും ഇത് എന്നെ പ്രചോദിപ്പിച്ചു' സാറാ പറഞ്ഞു. നൂറ് ദിവസത്തെ ചിത്രങ്ങളും സാറ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
ചലഞ്ചിൽ പങ്കെടുക്കുന്നവർ ഒരു വസ്ത്രം മാത്രം ധരിക്കുന്നതിലൂടെ അവരുടെ ചെലവ് ശീലങ്ങളിൽ മാറ്റം വരുത്തുമെന്നും ഇതിലൂടെ ഭൂമിയെ രക്ഷിക്കാനാകുമെന്നുമാണ് വൂൾ പറയുന്നത്.