ലണ്ടൻ : ഇംഗ്ളീഷ് എഫ്.എ കപ്പ് ഫുട്ബാളിന്റെ മുൻഗാമിയായ ടൂർണമെന്റിന്റെ ജേതാക്കൾക്ക് നൽകിയിരുന്ന ട്രോഫി ലേലത്തിൽ സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി ക്ളബിന്റെ ഉടമ ഷെയ്ഖ് മൻസൂർ ബിൻ സെയ്ദ്. 1896 മുതൽ 1910വരെ നടന്നിരുന്ന ചലഞ്ച് കപ്പ് ജേതാക്കൾക്ക് നൽകിയിരുന്ന ട്രോഫിയാണ് ലേലത്തിൽ വച്ചിരുന്നത്. 1904-ൽ ബോൾട്ടൺ വാണ്ടററേഴ്സിനെ ഫൈനലിൽ തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി ഈ ട്രോഫി നേടിയിട്ടുണ്ട്.മാഞ്ചസ്റ്റർ സിറ്റിയുടെ ചരിത്രത്തിലെ ആദ്യ ട്രോഫിയായിരുന്നു ഇത്.
മാഞ്ചസ്റ്ററിലെ നാഷണൽ ഫുട്ബാൾ മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന ട്രോഫി പത്തുലക്ഷം ഡോളർ നൽകിയാണ് ഷെയ്ഖ് മൻസൂർ സ്വന്തമാക്കിയതെന്ന് റിപ്പോർട്ടുകളുണ്ട്.