നാഗപട്ടണം : സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി മലയാളിയായ വി. രഞ്ജിത്കുമാർ തിരഞ്ഞെടുക്കപ്പെട്ടു. തലശേരി സ്വദേശിയായ ഇദ്ദേഹം അന്ധമാനിൽ വിദ്യാഭ്യാസ അസിസ്റ്റന്റ് ഡയറക്ടർ ആണ്. ചരിത്രത്തിലാദ്യമായാണ് ഒരു ദക്ഷിണേന്ത്യക്കാരൻ ഈ സ്ഥാനത്തെത്തുന്നത്. ഒളിമ്പ്യൻ സുശീൽകുമാറിന് പകരമാണ് രഞ്ജിത്കുമാർ പ്രസിഡന്റായത്.
ഫെഡറേഷന്റെ സെലക്ഷൻ കമ്മിറ്റി ചെയർമാനായി മുൻ സംസ്ഥാന വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഡോ.ചാക്കോ ജോസഫിനെ തിരഞ്ഞെടുത്തു. സംസ്ഥാന സ്കൂൾ സ്പോർട്സ് ഓർഗനൈസറായി ദീർഘനാൾ പ്രവർത്തിച്ച ചാക്കോ ജോസഫ് എസ്.ജി.എഫ്.ഐയുടെ ദേശീയ ഭാരവാഹിയുമായിട്ടുണ്ട്.കഴിഞ്ഞ വർഷമാണ് ഇദ്ദേഹം സർവീസിൽ നിന്ന് വിരമിച്ചത്.
നാഗപട്ടണത്ത് നടന്ന എക്സിക്യൂട്ടീവ് കമ്മറ്റിയാണ് ഇരുവരെയും തിരഞ്ഞെടുത്തത്.