നാഗപട്ടണം: തമിഴ്‌നാട് നാഗപട്ടണത്ത് 40കാരിയെ ക്ഷേത്രത്തിനുള്ളിൽ വച്ച് മാനഭംഗപ്പെടുത്തിയ രണ്ട് പേർ അറസ്റ്റിൽ.അക്കരൈകുലം സ്വദേശി ആനന്ദ് വണ്ടിപേട്ട സ്വദേശി അരുൺരാജ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് ഞെട്ടിക്കുന്ന സംഭവം. ജോലി കഴിഞ്ഞ് സഹോദരിയുടെ വീട്ടിലേക്ക് പോയ സ്‌ത്രീയെ ഇരുവരും ചേർന്ന് ബലം പ്രയോഗിച്ച് ക്ഷേത്ര പരിസരത്തേക്ക് തട്ടിക്കൊണ്ടുവരികയും അവിടെ വച്ച് പീഡിപ്പിക്കുകയുമായിരുന്നു. അഞ്ച് മണിക്കൂറോളം പീഡിപ്പിച്ച ശേഷം രണ്ട് മണിയോടെ യുവാക്കൾ സ്ഥലം വിട്ടതായും പൊലീസ് പറയുന്നു.
വിവരം അറിഞ്ഞ സമീപവാസികൾ സ്‌ത്രീയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.തുടർന്ന് പൊലീസ്
കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യുതു. കേസ് നൽകരുതെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഭീഷണിപ്പെടുത്തിയതായും സ്‌ത്രീയുടെ ബന്ധുക്കൾ പറയുന്നു.