i-league

കൊൽക്കത്ത : ഈ സീസണിലെ ഐ-ലീഗ് ഫുട്ബാൾ മത്സരങ്ങൾ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇന്ന് കൊൽക്കത്തയിൽ തുടങ്ങും. നവാഗതരായ സുദേവ എഫ്.സിയും ഒന്നാം ഡിവിഷനിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച മുഹമ്മദൻസും തമ്മിലാണ് ആദ്യ മത്സരം. ഇന്ന് ആകെ മൂന്ന് മത്സരങ്ങളാണുള്ളത് . ലീഗിലെ ഏക മലയാളി ക്ളബ് ഗോകുലം കേരള എഫ്.സി നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സിറ്റി എഫ്.സിയെ നേരിടും. വൈകിട്ട് ഏഴുമണിക്കാണ് ഗോകുലത്തിന്റെ മത്സരം. മറ്റൊരുമത്സരത്തിൽ ഐസ്വാൾ എഫ്.സി റൗണ്ട് ഗ്ളാസ് പഞ്ചാബിനെ നേരിടും.