തിരുവനന്തപുരം: കൊവിഡ‌് വാക്‌സിൻ വിതരണത്തിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി രാജ്യവ്യാപകമായി നടക്കുന്ന ഡ്രൈറണ്ണിൽ നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയും. ജില്ലാ മെഡിക്കൽ ഓഫീസ് പ്രതിനിധികൾ നൽകിയ മാർഗനിർദേശങ്ങൾ കൃത്യമായി പാലിച്ച് ഡ്രൈ റൺ ക്രമീകരണങ്ങൾ കൃത്യമായി നിംസ് മെഡിസിറ്റി നടത്തി. ജീവനക്കാരുടെ സഹകരണത്തോടെ 25 പേർക്കാണ് ഡ്രൈ റൺ വിജയകരമായി നടത്തിയത്.