
വാഷിംഗ്‌ടൺ: യു.എസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ട്രംപ് അനുകൂലികൾ നടത്തിയ കാപിറ്റോൾ ഹിൽ ഉപരോധം ലോകത്തെ തന്നെ നടുക്കിയിരിക്കുകയാണ്. ലോകനേതാക്കൾ ഉൾപ്പെടെ ആക്രമണത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണത്തിന് മുൻപ് ട്രംപ് അനുകൂലികൾ പാർട്ടി നടത്തി നൃത്തം ചെയ്യുന്ന വീഡിയോ പുറത്തുവന്നത്.
വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. വീഡിയോയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, മക്കളായ ട്രംപ് ജൂനിയർ, എറിക്, മകൾ ഇവാങ്ക,ട്രംപിന്റെ ഉപദേഷ്ടാവ് കിംബർലി ഗിൽഫോയ്ൽ, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് മാർക്ക് മെഡോസ് ഉൾപ്പെടെയുള്ളവർ താത്‌കാലികമായി നിർമിച്ച കൂടാരത്തിനുള്ളിൽ നൃത്തം ചെയ്യുന്നതായി കാണാം.
കൂടാരത്തിൽ സ്ഥാപിച്ചിട്ടുള്ള മോണിറ്ററിൽ കാപിറ്റോൾ ഹില്ലിൽ തടിച്ചുകൂടിയ ജനങ്ങളെ ട്രംപും അനുകൂലികളും നിരീക്ഷിക്കുന്നതായും വീഡിയോയിൽ കാണാം. ട്രംപ് ജൂനിയർ തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയത്. വീഡിയോയിൽ ട്രംപ് അനുകൂലികളെ പോരാടൻ പ്രേരിപ്പിക്കുന്നു. ഒപ്പം ട്രംപ് ജൂനിയർ പിതാവിന്റെ പിന്തുണക്കാർക്ക് അവരുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയുന്നതായും കാണാം. വീഡിയോ വെെറലായതോടെ ആക്രമണം മുൻ കൂട്ടി തീരുമാനിച്ചതാണ് എന്ന ആക്ഷേപവും ഉയർന്നുവരുന്നു.
Trump, Donald Jr, Kimberly Guilfoyle and others watching the crowd getting fired up hours before they stormed the Capitol, and dancing in enjoyment while the song Gloria is playing. Seems premeditated, no? pic.twitter.com/E6tHufOjiN
— Amy Siskind 🏳️🌈 (@Amy_Siskind) January 7, 2021