കൊൽക്കത്ത : അമേരിക്കയിലെ കാപ്പിറ്റോൾ മന്ദിരത്തിൽ കലാപത്തിന് ആഹ്വാനം ചെയ്തതിന് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഇത്തരം നടപടി ഇന്ത്യയിൽ എന്നു പ്രതീക്ഷിക്കാമെന്ന് ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സക്കർബർഗിനോട് തൃണമൂൽ എം.പി മെഹുവാ മൊയ്ത്ര ചോദിക്കുന്നു. കാപിറ്റോൾ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന് സക്കർബർഗ് വിലേക്കർപ്പെടുത്തിയത്. ട്വിറ്ററും ട്രംപിന്റെ അക്കൗണ്ട് മരവിപ്പിച്ചിരുന്നു. ഇതിനെ ഇന്ത്യയുമായി ബന്ധിപ്പിച്ചാണ് മെഹുവയുടെ ട്വീറ്റ്.
Facebook/instagram ban Trump indefinitely for using platform to incite violence
— Mahua Moitra (@MahuaMoitra) January 7, 2021
When can we expect the same standards & action against hate/fake news mongerers in India, Mr. Zuckerberg?
Or are the risks to your business too great?
അക്രമം പ്രോത്സാഹിപ്പിച്ചെന്ന് കണ്ടെതതിയതിനെ തുടർന്ന് ട്രംപിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ നിരോധിച്ചു. വിദ്വേഷ/ വ്യാജവാർത്താ പ്രചാരകർക്കെതിരെ ഇന്ത്യയിൽ എന്ന് ഇത്തരം നടപടികൾ പ്രതീക്ഷിക്കാൻ കഴിയും സക്കർബർഗ്? അതോ താങ്കളുടെ ബി സിനസ് സാദ്ധ്യതകൾക്കായിരിക്കുമോ ഇവിടെ മുൻഗണന കൊടുക്കുകയെന്നും മെഹുവ ട്വീറ്റ് ചെയ്തു. ന്നായിരുന്നു മെഹുവയുടെ ട്വീറ്റ്.
വ്യാപകമായി വിദ്വേഷ പ്രചരണം നടന്നിട്ടും ഫേസ്ബുക്ക് ഇന്ത്യയിൽ അതിനെതിരായി നടപടിയെടുത്തില്ലെന്നും കണ്ണടച്ച് കളഞ്ഞുവെന്നും വാൾസ്ട്രീറ്റ് ജേർണൽ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് സൂചിപ്പിച്ചാണ് മെഹുവയുടെ ഒളിയമ്പ്. ബിജെപിക്ക് അനുകൂലമായി ഫേസ്ബുക്ക് ഇന്ത്യയിൽ നിലപാട് സ്വീകരിച്ചെന്ന ആക്ഷേപം ശക്തമായിരിക്കെയാണ് തൃണമൂൽ എം.പിയുടെ ട്വീറ്റ്.
ട്രംപിന്റെ പ്രസിഡന്റ് പദവി അവസാനിക്കുന്നതു വരെയായാണ് ഫേസ്ബുക്ക് നിലവിൽ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇത് അനിശ്ചിതമായി തുടർന്നേക്കാമെന്ന് സക്കർബർഗ് വ്യക്തമാക്കിയിരുന്നു.