കൊൽക്കത്ത: േപോീഹകപ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ ആശ്ലേഷിക്കുന്നത് തനിക്ക് മിസ് ചെയ്യുന്നുവെന്ന് ബോളിവുഡ് മെഗാ താരം ഷാരൂഖ് ഖാൻ. ഇരുപത്തിയാറാമത് കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്തുകൊണ്ടാണ് ഷാരൂഖ് ഇക്കാര്യം പറഞ്ഞത്. ഷാരൂഖ് ഉദ്ഘാടനം ചെയ്തതോടെ മേളയ്ക്ക് ഇന്ന് തുടക്കമായി. വീഡിയോ കോൺഫറൻസ് വഴിയാണ് താരം ചലച്ചിത്രമേള ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രി മമത ബാനര്‍ജി, ബംഗാളി സിനിമയിലെ പ്രമുഖര്‍ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
എല്ലാ വർഷത്തെയും പോലെ ഇത്തവണ മേളയ്ക്ക് നേരിട്ടെത്താന്‍ സാധിക്കാത്തതില്‍ ഷാറൂഖ് മമത ബാനര്‍ജിയോട് ക്ഷമ ചോദിക്കുകയും മമതയെ ആശ്ലേഷിക്കാൻ കഴിയാത്തതിൽ വിഷമമുണ്ടെന്ന് ഷാരൂഖ് അറിയിക്കുകയും ചെയ്തു. കൊവിഡ് സാഹചര്യം മൂലമാണ് താരത്തിന് മേളയ്ക്ക് എത്താൻ സാധിക്കാതിരുന്നത്.
സുഖമാണോ എന്ന് ഷാരൂഖിനോട് ചോദിച്ചുകൊണ്ടാണ് മമത വീഡിയോ കോൺഫറൻസ് ആരംഭിച്ചത്. 2021 കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ 1170 ചിത്രങ്ങളില്‍ നിന്ന് 132 ഫീച്ചര്‍ ഫിലിമുകളും, ഡോക്യുമെന്ററികളും, ഷോര്‍ട്ട് ഫിലിമുകളുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. സൗമിത്ര ചാറ്റര്‍ജിയുടെ ‘അപൂര്‍ സന്‍സാര്‍’ എന്ന പ്രശ്ത ചിത്രത്തിലൂടെയാണ് ഫസ്റ്റിവല്‍ ആരംഭിച്ചത്. കൊല്‍ക്കത്തയിലെ വിവിധ തീയറ്ററുകളിലായി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 2011ലാണ് മേള ആരംഭിക്കുന്നത്.