താൻ മാനസികമായും ശാരീരികമായും ഉപദ്രവിക്കപ്പെടുകയാണെന്ന് ബോളിവുഡ് നടിയും വലതുപക്ഷ സഹയാത്രികയുമായ കങ്കണ റനാവത്ത്. ഒരു ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെയാണ് കങ്കണ ഇക്കാര്യം പറഞ്ഞത്. കർഷക സമരത്തെ കുറിച്ച് സംസാരിച്ചതിനും ചിരിച്ചതിന് പോലും തനിക്കെതിരെ കേസെടുക്കുകയാണെന്നും കങ്കണ ആരോപിക്കുന്നു.
രാജ്യത്തെ ബുദ്ധിമുട്ടിക്കുന്ന കാര്യങ്ങളിൽ താൻ എപ്പോഴൊക്കെ അഭിപ്രായം പറഞ്ഞാലും അപ്പോഴൊക്കെ തന്റെ പേരിൽ കേസുകൾ വരികയാണെന്നും തന്റെ വീട് തകർക്കപ്പെട്ടുവെന്നും നടി പറയുന്നുണ്ട്. തനിക്ക് രാജ്യമാണ് ഉത്തരം നൽകേണ്ടതെന്നും രാജ്യത്തിനു വേണ്ടി നിലകൊണ്ട തന്നെ ഇപ്പോൾ പിന്തുണയ്‌ക്കേണ്ടത് രാജ്യത്തെ ജനങ്ങളാണെന്നും നടി വീഡിയോയുടെ ഒപ്പം നൽകിയ കുറിപ്പിൽ പറയുന്നുണ്ട്.
Why am I being mentally, emotionally and now physically tortured? I need answers from this nation.... I stood for you it’s time you stand for me ...Jai Hind 🙏 pic.twitter.com/qqpojZWfCx
— Kangana Ranaut (@KanganaTeam) January 8, 2021
തന്നെ പോലുള്ളവർ പുരാതന കാലത്തെ സ്ത്രീകളെ പോലെയാണ് പരിഗണിക്കപ്പെടുന്നതെന്നും ഇതിന് സുപ്രീം കോടതി ഉത്തരം നൽകണമെന്നും കങ്കണ വീഡിയോയിലൂടെ പറയുന്നു. വീഡിയോയ്ക്ക് കീഴിലായി ചിലർ നടിയെ പിന്തുണച്ചുകൊണ്ടെത്തിയപ്പോൾ മറ്റ് ചിലർ കങ്കണയോട് പരിഹാസത്തിന്റെ ഭാഷയിലാണ് പ്രതികരിക്കുന്നത്.