onion

കറികൾക്ക് സ്വാദ് കൂട്ടുക എന്നതിലുപരി ഔഷധ ഗുണങ്ങൾ ഏറെയുണ്ട് സവാളക്ക്. സവാളയിലുള്ള സൾഫർ ഘടകങ്ങൾ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കുകയും ഹൃദയാഘാത സാദ്ധ്യത കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ സവാളയിൽ അടങ്ങിയിട്ടുള്ള ക്വർസെറ്റിൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായകമാണ്. വിറ്റാമിൻ സിയാൽ സമ്പുഷ്ടമായ സവാള രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ഉത്തമമാണ്.

ഇതിൽ ധാരാളമായി അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകൾ മാരകരോഗങ്ങളെപ്പോലും പ്രതിരോധിക്കാൻ സഹായിക്കും. വിളർച്ചയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് സവാള. ഇതിലെ ഓർഗാനിക് സൾഫൈഡാണ് വിളർച്ച പരിഹരിക്കാൻ സഹായിക്കുന്നത്. മലബന്ധം,​ പൈൽസ് എന്നിവയ്‌ക്ക് ഔഷധമായി പച്ച സവാള കഴിക്കാം. ദഹനപ്രശ്നങ്ങൾ ,​ ഉറക്കക്കുറവ് ,​ സന്ധിവേദന,​ പല്ലുവേദന എന്നീ രോഗങ്ങൾക്കും സവാള രോഗശമനിയായി പ്രവർത്തിക്കുന്നു.