hospital-fire

മുംബയ്: മഹാരാഷ്‌ട്രയിലെ സർക്കാർ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ പത്ത് നവജാത ശിശുക്കൾ മരിച്ചു. ഭണ്ഡാരയിലെ ജില്ലാ ജനറൽ ആശുപത്രിയിൽ ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് തീപിടിത്തമുണ്ടായത്.ഏഴ് കുട്ടികളെ രക്ഷപ്പെടുത്തി.

Ten children died in a fire that broke out at Sick Newborn Care Unit (SNCU) of Bhandara District General Hospital at 2 am today. Seven children were rescued from the unit: Pramod Khandate, Civil Surgeon, Bhandara, Maharashtra pic.twitter.com/bTokrNQ28t

— ANI (@ANI) January 9, 2021

ഒരു ദിവസം മുതൽ മൂന്ന് മാസം വരെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്.നവജാത ശിശുക്കൾക്കുള്ള കെയർ യൂണിറ്റിലാണ് തീപിടിത്തമുണ്ടായത്. മറ്റ് കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി സിവില്‍ സര്‍ജനായ പ്രമോദ് ഖണ്ടാതേ അറിയിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ മഹാരാഷ്‌ട്ര സർക്കാർ‌ അന്വേഷണത്തിന് ഉത്തരവിട്ടു.

Maharashtra Chief Minister Uddhav Thackeray spoke to Health Minister Rajesh Tope as well as District Collector and Superintendent of Police of Bhandara district over the fire incident in District General Hospital. He has also ordered a probe: Chief Minister's Office (CMO) https://t.co/ERZuBxVlsk

— ANI (@ANI) January 9, 2021