pocso-case

തിരുവനന്തപുരം: കടക്കാവൂരിൽ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസിൽ ദുരൂഹത. മൊഴിക്ക് പിന്നിൽ അച്ഛന്റെ സമ്മർദ്ദമാണെന്ന് ഇരയായ കുട്ടിയുടെ സഹോദരൻ പറഞ്ഞു. രണ്ട് വർഷം മുമ്പ് മകളും ഭർത്താവും വേർപിരിഞ്ഞെന്നും, ഇയാളുടെ രണ്ടാം വിവാഹത്തെ എതിർത്തതാണ് കേസിന് കാരണമെന്നും കുറ്റാരോപിതയുടെ അമ്മ ആരോപിച്ചു.

കുട്ടിയുടെ അച്ഛൻ ചൈൽഡ് ലൈനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പതിനാലുകാരനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. നാല് വർഷത്തോളം അമ്മ തന്നോട് മോശമായി പെരുമാറിയെന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ കൗൺസിലിങ്ങിനിടെ കുട്ടി പറഞ്ഞിരുന്നു.

പരാതിക്ക് പിന്നാലെ വക്കം സ്വദേശിനിയായ യുവതിയെ പോക്സോ വകുപ്പ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നാല് മക്കളും മാതാവും വക്കത്തെ വീട്ടിൽ താമസിക്കുമ്പോഴാണ് സംഭവമുണ്ടായതെന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്.