ന്യൂഡൽഹി: പ്രമുഖ കോൺഗ്രസ് നേതാവും ഗുജറാത്ത് മുൻ മുഖ്യമന്ത്രിയുമായ മാധവ് സിംഗ് സോളങ്കി (93) അന്തരിച്ചു. നരസിംഹറാവു മന്ത്രിസഭയിൽ വിദേശകാര്യമന്ത്രിയായിരുന്നു. എഐസിസി ജനറൽ സെക്രട്ടറിയായിരിക്കെ കേരളത്തിന്റെ ചുമതല വഹിച്ചു. 1995ൽ കരുണാകരനെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് മാറ്റിയത് ഈ ചുമതലയിൽ ഇരിക്കെയാണ്.
നാല് തവണ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സോളങ്കിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
ഗുജറാത്ത് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകളോളം താക്കോൽ സ്ഥാനം വഹിച്ചിരുന്ന മാധവ് സിംഗ് സോളങ്കി സമൂഹത്തിന് നൽകിയ സംഭവാനകൾ മഹത്തരമാണെന്നായിരുന്നു പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചത്. സോളങ്കിയുടെ മകനെ ഫോണിൽ വിളിച്ച് അദ്ദേഹം അനുശോചനം അറിയിച്ചു.
Shri Madhavsinh Solanki Ji was a formidable leader, playing a key role in Gujarat politics for decades. He will be remembered for his rich service to society. Saddened by his demise. Spoke to his son, Bharat Solanki Ji and expressed condolences. Om Shanti.
— Narendra Modi (@narendramodi) January 9, 2021
കോൺഗ്രസ് ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനും സാമൂഹ്യ നീതിക്ക് വേണ്ടിയും പോരാടിയ വ്യക്തിയാണ് സോളങ്കിയെന്നായിരുന്നു രാഹുൽഗാന്ധിയുടെ അനുശോചന കുറിപ്പ്.
Saddened by the demise of Shri Madhavsinh Solanki.
He will be remembered for his contribution in strengthening the Congress ideology & promoting social justice.
Heartfelt condolences to his family & friends.— Rahul Gandhi (@RahulGandhi) January 9, 2021