കൊല്ലം: ആർക്കും വായിക്കാൻ സാധിക്കാത്ത രീതിയിൽ മരുന്നിന്റെ കുറിപ്പടിയുള്ള ഒരു ഒപി ടിക്കറ്റ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. സംഭവം വിവാദമായതോടെ കൊല്ലം ഡിഎംഒ കൊട്ടാരക്കര താലൂക്ക് ആശുപത്രി സൂപ്രണ്ടിൽ നിന്ന് റിപ്പോർട്ട് തേടി.
തന്റെ കയ്യക്ഷരം മോശമാണെന്നും, ആശുപത്രിയിൽ തിരക്കുണ്ടായിരുന്നത് കൊണ്ടാണ് കുറിപ്പടിയെഴുത്ത് ഇത്രയും മോശമായതെന്നാണ് ഡോക്ടർ നൽകിയ വിശദീകരണം.ജനുവരി നാലിന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ രോഗിക്കാണ് ഈ കുറിപ്പടി ഡോക്ടർ നൽകിയത്. മരുന്ന് വാങ്ങിക്കാൻ ഫാർമസിയിൽ എത്തിയപ്പോൾ അവിടെ ഉള്ളവർക്ക് ഇത് വായിക്കാൻ സാധിച്ചില്ല. തുടർന്നാണ് കുറിപ്പടി സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.