അശ്വതി: ധാരാളം യാത്രകൾ ആവശ്യമായിവരും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. ആരോഗ്യപരമായി ബുദ്ധിമുട്ടുകൾ ഉണ്ടാകും. ബിസിനസ് രംഗത്ത് ധാരാളം മത്സരങ്ങൾ നേരിടും.
ഭരണി: മാതാവിൽനിന്നും സഹായസഹകരണങ്ങൾ ലഭിക്കും. സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. തൊഴിൽപരമായി ധാരാളം മത്സരങ്ങൾ നേരിടും. അസാധാരണ വാക്സാമർത്ഥ്യം പ്രകടമാക്കും.
കാർത്തിക: സന്താനങ്ങൾക്ക് തൊഴിൽ ലബ്ധി ഉണ്ടാകാനിടയുണ്ട്. വിനോദയാത്രയിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ഉദരസംബന്ധമായ അസുഖങ്ങൾ അനുഭവപ്പെടും. ആദ്ധ്യാത്മിക വിഷയങ്ങളിൽ താൽപര്യം ജനിക്കും. സാമ്പത്തിക വിഷമങ്ങൾ ഒരു പരിധിവരെ മാറി കിട്ടും.
രോഹിണി: മംഗളകാര്യങ്ങളിൽ പങ്കെടുക്കും. വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ ഉന്നതവിജയം ലഭിക്കും. ധനപരമായി നേട്ടങ്ങളുണ്ടാകും. വാക്ക്ചാതുര്യം പ്രകടമാക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനിടവരും. വിദേശത്തു ജോലിചെയ്യുന്നവർക്ക് പലവിധ പ്രതിസന്ധികൾ തരണം ചെയ്യേണ്ടി വരും.
മകയീരം: സാമ്പത്തികനേട്ടം ഉണ്ടാകും. സർക്കാർ നിയമനത്തിനായി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഉത്തരവ് ലഭിക്കും. പിതാവിൽ നിന്നോ പിതൃസ്ഥാനീയരിൽ നിന്നോ സഹായസഹകരണങ്ങൾ ലഭിക്കും. വിവാഹ കാര്യത്തിൽ തീരുമാനം എടുക്കാൻ തടസം നേരിടും. വെള്ളിയാഴ്ച ദിവസം അനുകൂലം.
തിരുവാതിര: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. സഹോദരാദി സുഖക്കുറവ് ഉണ്ടാകും. ഭാവികാര്യങ്ങളെ കുറിച്ച് സുപ്രധാനമായ തീരുമാനം എടുക്കും. വിവാഹത്തിന് അനുകൂലസമയം. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ അലസത പ്രകടമാക്കും.
പുണർതം: സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. ദാമ്പത്യ ജിവിതം അസംതൃപ്തമായിരിക്കും, തൊഴിൽപരമായി ധാരാളം മത്സരങ്ങൾ നേരിടും. തസ്ക്കരഭയം ഉണ്ടാകാതെ ശ്രദ്ധിക്കണം. ചിലർ മനസിൽ ഇഷ്ടപ്പെടാത്ത രീതിയിൽ പെരുമാറും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. വെള്ളിയാഴ്ച ദിവസം അനുകൂലം.
പൂയം: മംഗളകർമ്മങ്ങൾ നടക്കാനിടയുണ്ട്. പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. ഔഷധസേവ ആവശ്യമായി വരും. ഗൃഹനിർമ്മാണത്തിന് ചിലവുകൾ ഉണ്ടാകും. തിങ്കളാഴ്ച ദിവസം അനുകൂലം.
ആയില്യം: ആഘോഷവേളകളിൽ പങ്കെടുക്കും. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് ഇഷ്ടപ്പെട്ടവിഷയം ലഭിക്കും. മാതാവിന്റെ ആരോഗ്യകാര്യങ്ങൾക്കായി പണം ചെലവഴിക്കും. സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. മത്സരപരീക്ഷകളിൽ വിജയസാദ്ധ്യത കാണുന്നു. വെള്ളിയാഴ്ച ദിവസം അനുകൂലം.
മകം: മാതൃഗുണം ലഭിക്കും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ആരോഗ്യപരമായി നല്ലതല്ല. കർമ്മ സംബന്ധമായി ദൂരെ യാത്രകൾ ആവശ്യമായി വരും. ചെലവുകൾ വർദ്ധിക്കും. വെള്ളിയാഴ്ച ദിവസം അനുകൂലം.
പൂരം: തൊഴിലിൽ കൂടുതൽ ശ്രദ്ധ ആവശ്യമായി വരും. ശത്രുക്കളിൽ നിന്നുള്ള ഉപദ്രവം വർദ്ധിക്കും. സംസാരത്തിൽ നിയന്ത്രണം പാലിക്കുക. സാമ്പത്തിക ഇടപാടിൽ സൂക്ഷിക്കുക. ധനപരമായി നേട്ടങ്ങൾ ഉണ്ടാകും. എല്ലാകാര്യത്തിലും ശ്രദ്ധ ആവശ്യമാണ്.
ഉത്രം: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ഗൃഹത്തിൽ നിന്നും വിട്ടുനിൽക്കേണ്ടതായ അവസ്ഥ ഉണ്ടാകും, വാതസംബന്ധമായ അസുഖങ്ങൾ വർദ്ധിക്കും, മേലാധികാരികളുടെ പ്രീതി സമ്പാദിക്കും. പുണ്യക്ഷേത്രങ്ങൾ സന്ദർശിക്കും.
അത്തം: സാമ്പത്തികനേട്ടം ഉണ്ടാകും. അപ്രതീക്ഷിതമായി ഉന്നതസ്ഥാനം ലഭിക്കും. ഗൃഹസംബന്ധമായ ചെലവുകൾ വർദ്ധിക്കും. മാതൃസ്ഥാനീയരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. വിദേശത്ത് തൊഴിൽ ചെയ്യുന്നവർക്ക് കർമ്മരംഗത്ത് ഉയർച്ച അനുഭവപ്പെടും.
ചിത്തിര: മറ്റുള്ളവരുടെ പ്രശംസ പിടിച്ചു പറ്റും. വരവിൽ കവിഞ്ഞ് ചെലവ് വർദ്ധിക്കും. ആത്മധൈര്യം കൈവിടാതിരിക്കാൻ ശ്രദ്ധിക്കണം. സഹോദരന്മാർ സ്നേഹപൂർവം പെരുമാറും. മാതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം.
ചോതി: പ്രയത്നത്തിന് തക്കതായ പ്രതിഫലം ലഭിക്കും. സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. ദമ്പതികൾ തമ്മിൽ കലഹിക്കാനിടവരും. മറ്റുള്ളവരിൽ നിന്നും സഹായങ്ങൾ ലഭിക്കും. പിതൃസ്വത്ത് സംബന്ധമായി തർക്കത്തിനു സാധ്യത. ദൂരയാത്രകൾ ആവശ്യമായി വരും.
വിശാഖം: ആഗ്രഹസാഫല്യം ഉണ്ടാകും. വാഹനസംബന്ധമായി ചെലവുകൾ വർദ്ധിക്കും. ധനലാഭം ഉണ്ടാകും. ശത്രുക്കളിൽ നിന്നും മോചനം ലഭിക്കും. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. ആദ്ധ്യാത്മിക വിഷയങ്ങളിൽ താത്പര്യം ഉണ്ടാകും.
അനിഴം:സഹോദരങ്ങളുമായി തീരുമാനിച്ച് പുതിയ പദ്ധതികൾ ആവിഷ്കരിക്കും. വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട ജോലി ലഭിക്കും. കലാരംഗത്ത്പുതിയ അവസരങ്ങൾ ലഭിക്കും. സന്താനങ്ങളുടെ ഭാവിയെ ഓർത്ത് മനസ് ഉൽകണ്ഠപ്പെടും. ജോലിഭാരം വർദ്ധിക്കും.
കേട്ട: ഗൃഹനിർമ്മാണത്തിന് അനുകൂല സമയം. മത്സരപരീക്ഷകളിൽ വിജയസാദ്ധ്യത. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. സന്താനങ്ങളാൽ കീർത്തി വർദ്ധിക്കും. സജ്ജനങ്ങളിൽ നിന്നും സഹായം ലഭിക്കും . മനസിന് സന്തോഷവും സമാധാനവും ലഭിക്കും. യാത്രകൾ ആവശ്യമായി വരും.
മൂലം: വിദേശത്ത് തൊഴിൽ ചെയ്യുന്നവർക്ക് ജോലിക്ക് പലവിധ വിഷമതകൾ അനുഭവപ്പെടും. പ്രവർത്തനരംഗം വിപുലമാക്കുന്നതിലൂടെ മനസിന് സന്തോഷം ലഭിക്കും. മുൻകോപവും പിടിവാശിയും നിയന്ത്രിക്കണം. തൊഴിൽപരമായി വളരെ അധികം ശ്രദ്ധിക്കുക.
പൂരാടം: സഹോദരങ്ങളുമായോ സഹോദരസ്ഥാനീയരുമായോ ശത്രുതയ്ക്ക് സാദ്ധ്യത. തൊഴിൽരഹിതർക്ക് ജോലി ലഭിക്കാൻ തടസം നേരിടും. ഏതു പ്രതിസന്ധിയും അതിജീവിക്കാൻ പ്രത്യേക വൈഭവം ഉണ്ടാകും. കർമ്മരംഗത്ത് പലവിധത്തിലുള്ള വിഷമതകൾ അനുഭവപ്പെടും.
ഉത്രാടം: സന്താനങ്ങൾ പ്രശസ്തിയിലേയ്ക്ക് ഉയരും. കർമ്മരംഗത്ത് ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകും. വാഹനസംബന്ധമായി ചെലവുകൾ വർദ്ധിക്കും. ആരോഗ്യപരമായി പലവിധ ബുദ്ധിമുട്ടും അനുഭവപ്പെടും. ഭർത്താവിന്റെ പെരുമാറ്റം മനസ്സിനെ വേദനിപ്പിക്കും.
തിരുവോണം: പിതൃഗുണം ലഭിക്കും. സന്താനങ്ങളാൽ മനഃസന്തോഷം ലഭിക്കും. ശത്രുക്കൾ മിത്രങ്ങളാകാൻ ശ്രമിക്കും. കുടുംബ കലഹങ്ങളിൽ നിരപരാധിത്വം തെളിയിക്കാൻ കഴിയും. ധനനഷ്ടത്തിന് സാദ്ധ്യത.
അവിട്ടം: മാതൃസ്വത്ത് ലഭിക്കും. വിവാഹത്തിന് തീരുമാനമുണ്ടാകും, നഷ്ടപ്പെട്ട ധനം തിരികെ ലഭിക്കും, കർമ്മരംഗത്ത് ഉയർച്ച അനുഭവപ്പെടും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ഏഴരശനികാലമായതിനാൽ സാമ്പത്തിക ഇടപാടുകളിൽ സൂക്ഷിക്കണം. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും.
ചതയം: കുടുംബപരമായി കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരും. പുണ്യക്ഷേത്രദർശനത്തിന് സാദ്ധ്യത. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. പല വിധത്തിൽ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. വെള്ളിയാഴ്ച ദിവസം അനുകൂലം.
പൂരുരുട്ടാതി: തൊഴിൽമുഖേന ആദായം വർദ്ധിക്കും. പുതിയ സുഹൃദ്ബന്ധം മുഖേന ജീവിതത്തിൽ മാറ്റം ഉണ്ടാകും. വരവിൽ കവിഞ്ഞ് ചെലവ് വർദ്ധിക്കും. തൊഴിൽരഹിതർക്ക് ജോലി ലഭിക്കാൻ തടസം നേരിടും. ശത്രുക്കളിൽ നിന്നുള്ള ഉപദ്രവം വർദ്ധിക്കും.
ഉത്രട്ടാതി: ആഗ്രഹം സഫലീകരിക്കും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. ബന്ധുമിത്രാദികളെ കണ്ടുമുട്ടാനുള്ള അവസരം ലഭിക്കും. മനസിന് സന്തോഷവും സമാധാനവും ലഭിക്കും. യാത്രകൾ ആവശ്യമായി വരും. ആഡംബര വസ്തുക്കൾക്കായി പണം ചെലവഴിക്കും. തിങ്കളാഴ്ച ദിവസം അനുകൂലം.
രേവതി: പൊതുകാര്യങ്ങളിൽ പങ്കെടുക്കും. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങൾ ലഭിക്കും. ആരോഗ്യകാര്യങ്ങൾക്കായി പണം ചെലവഴിക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസകാര്യത്തിൽ പ്രതീക്ഷിക്കാത്ത നേട്ടം ലഭിക്കും.