കൂത്തുപറമ്പ്: ദത്തെടുത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറുപതുകാരൻ അറസ്റ്റിൽ. കണ്ടംകുന്ന് ചമ്മനാപ്പറമ്പിൽ സിജി ശശികുമാറാണ് അറസ്റ്റിലായത്. 2017ലാണ് കേസിനാസ്പദമായ സംഭവം. അനാഥാലയത്തിൽ നിന്ന് താത്കാലികമായി ദത്തെടുത്ത് വളർത്തുകയായിരുന്ന (ഫോസ്റ്റർ കെയർ) പതിനഞ്ചുകാരിയെയാണ് സിജി ലൈംഗിക പീഡനത്തിനിരയാക്കിയത്. പലതവണ പീഡിപ്പിച്ചുവെന്നാണ് പരാതി. ഇതേ തുടർന്ന് പെൺകുട്ടി അനാഥാലയത്തിലേക്ക് തിരിച്ചുപോയി.ഇയാൾ കുട്ടിയെ വീണ്ടും ദത്തെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
കഴിഞ്ഞ ദിവസം കൗൺസലിങ്ങിനിടെ പെൺകുട്ടിയുടെ അനിയത്തിയാണ് വിവരം പുറത്ത് പറയുന്നത്. പ്രതി കുറ്റം സമ്മതിച്ചു. സിഐ ബിനു മോഹന്‍, എസ്ഐ പി ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.മൂന്ന് തവണ ഇയാൾ വിവാഹം കഴിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.