നാഗ്‌പൂർ: ലൈംഗിക ബന്ധത്തിനിടെ കയർ മുറുകി ശ്വാസംമുട്ടി യുവാവ് മരണമടഞ്ഞു. മഹാരാഷ്‌ട്രയിലെ നാഗ്‌പൂരിൽ ഖാപർഖേദ മേഖലയിൽ ഇന്നലെ പുലർച്ചെയാണ് മുപ്പത് വയസുകാരന് ഇങ്ങനെ അന്ത്യം സംഭവിച്ചത്. വിവാഹിതയും ഒരു കുട്ടിയുമുളള യുവതിയുമായി കഴിഞ്ഞ അഞ്ച് വർഷമായി യുവാവ് രഹസ്യബന്ധം തുടരുകയായിരുന്നു. വ്യാഴാഴ്‌ചയും ഇങ്ങനെ ഇവർ തമ്മിൽ ഹോട്ടൽ മുറിയിൽ രഹസ്യമായി കണ്ടുമുട്ടി. യുവാവിനെ കസേരയിലിരുത്തി കൈയും കഴുത്തും പിന്നിൽ കയറിട്ട് കെട്ടിയ ശേഷം യുവതി കുളിമുറിയിലേക്ക് പോയി. ഇതിനിടെ കെട്ട് മുറുകി യുവാവിന് ബോധം നഷ്‌ടപ്പെട്ടു. തിരികെ വന്നപ്പോൾ യുവാവ് ബോധരഹിതനായി കിടക്കുന്നത് കണ്ടത്. ഇതോടെ ഭയന്നുപോയ യുവതി ഹോട്ടൽ അധികൃതരെ വിളിച്ച് കെട്ടഴിച്ചെങ്കിലും യുവാവ് മരിച്ചിരുന്നു.
യുവതി വിവാഹിതയും ഒരു കുട്ടിയുമുളളയാളാണെന്നും കഴിഞ്ഞ അഞ്ച് വർഷമായി എല്ലാ വ്യാഴാഴ്‌ചയും ഇരുവരും ഹോട്ടലിൽ കണ്ടുമുട്ടിയിരുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ ഹോട്ടൽജീവനക്കാരുടെ മൊഴിയെടുത്ത ശേഷം അപകട മരണത്തിന് ഖാപർഖേദ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.