shot-dead

കാസർകോട്: കുടംബവഴക്കിനിടെ കാസർകോട് കാനത്തൂരിൽ ഭാര്യയെ ഭർത്താവ് വെടിവച്ചുകൊന്നു. നാടൻ തോക്കുപയോഗിച്ച് വിജയൻ ഭാര്യ ബേബി(36)യുടെ തലയ്‌ക്ക് വെടിവയ്‌ക്കുകയായിരുന്നു. കൃത്യത്തിന് ശേഷം ഇയാളും ജീവനൊടുക്കി. എന്നാൽ മദ്യപാനത്തിനെ ചൊല്ലി ചെറിയ തോതിലുള‌ള തർക്കം മാത്രമാണ് ഇവർ തമ്മിലുണ്ടായിരുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.വഴക്കിനിടെ വെടിയൊച്ച കേട്ട അയൽവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വീടിനടുത്ത് തന്നെ തൂങ്ങിമരിച്ച നിലയിൽ വിജയനെ കണ്ടെത്തിയത്.