തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴിനടുത്തുള്ള പെരുങ്കുഴി നാലുമുക്കിൽ നിന്നാണ് വാവയ്ക്ക് ഈ വർഷത്തെ ആദ്യത്തെ കോൾ. അപകടത്തിൽ ഒരു കാൽ നഷ്ട്ടപ്പെട്ട ഒരാൾ ആട്, പശു, മീൻ ,പ്രാവ്, താറാവ് എന്നിവയെ വളർത്തിയാണ് ജീവിക്കുന്നത്. പ്രാവുകളെ വളർത്തുന്ന വലിയ കൂട്ടിൽ ആറ് താറാവ് കുഞ്ഞുങ്ങളെ വളർത്തിയിരുന്നു.രാവിലെ നോക്കുമ്പോൾ നാല് താറാവ് കുഞ്ഞുങ്ങളെ കാണുന്നില്ല.
നോക്കിയപ്പോൾ കൂട്ടിനകത്തു ഉഗ്രൻ ഒരു പാമ്പ്. അപ്പോൾ തന്നെ വാവയെ വിളിച്ചു.സ്ഥലത്തിയ വാവ പാമ്പിനെ പിടികൂടി.അപ്പോഴാണ് അടുത്ത കോൾ, ആറ്റിങ്ങൽ ജംഗ്ഷനിലെ ഒരു ഫ്ലാറ്റിൽ സ്റ്റെപ്പുകൾ കയറി ഒരു വലിയ മൂർഖൻ പാമ്പ് മുകളിലേക്ക് വരുന്നു.അവിടെ താമസിക്കുന്നവർ എല്ലാവരും പേടിച്ചിരിക്കുകയാണ്.കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...