അശ്വതി: ദൈവം കൂട്ടായിരിക്കും. ധനാഭിവൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും കാലം. ശത്രുക്കൾ ഉണ്ടാകുമെങ്കിലും നേരിട്ട് ജയിക്കും.
ഭരണി: സ്നേഹിതന്മാരുടെ പ്രശ്നങ്ങൾ നയപരമായി പരിഹരിക്കും. സ്വയംതൊഴിൽ ചെയ്യുന്നവർക്ക് നഷ്ടം വരാം. ആരോഗ്യപ്രശ്നങ്ങൾ വരാം.
കാർത്തിക: നിസാരകാര്യത്തിന് ബന്ധുക്കളുമായി പിണങ്ങും. വിരഹമുണ്ടാകാൻ സാദ്ധ്യത. ബന്ധുനഷ്ടം സംഭവിച്ചേക്കാം.
രോഹിണി: സർക്കാർ ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം. മക്കൾക്ക് വിദ്യാവിജയം. വിദേശസഹായം ലഭിക്കും.
മകയിരം: ചിട്ടി ലഭിക്കുന്നതിനാൽ സാമ്പത്തികപ്രശ്നങ്ങൾ മാറും. പുണ്യക്ഷേത്ര ദർശനം, അമ്മാവന്മാരിൽ നിന്നും ഉപദേശം ലഭിക്കും.
തിരുവാതിര: അധിക ചെലവുകൾ ഉണ്ടാകും. അമ്മയുടെ സഹോദരിമാരിൽ നിന്നും സഹായം ലഭിക്കും. സന്താനത്തിന് രോഗം.
പുണർതം: മാനസികസംഘർഷം ഉണ്ടാവുന്ന അവസരങ്ങളുണ്ടാകും. വിരഹം തോന്നും. സ്നേഹിതന്മാരുടെ സഹായം ലഭിക്കും.
പൂയം: സംഗീതമേഖലയിൽ താത്പര്യം പുലർത്തും. ഗൃഹനിർമ്മാണത്തിന് സഹായം കിട്ടും. ഇഷ്ടകാര്യലബ്ധി. മനസിന് സന്തോഷം തരും.
ആയില്യം: പ്രതീക്ഷിക്കാത്ത വഴികളിൽ നിന്നും സാമ്പത്തിക നേട്ടം. മാനനഷ്ടമുണ്ടാകുന്നതിനാൽ സൂക്ഷിച്ച് ഇടപെടണം.
മകം: ലോൺ പാസായി കിട്ടുന്നതിനാൽ പ്രവർത്തനമേഖലയിൽ പുരോഗതിയുണ്ടാകും. രോഗിക്ക് കൂട്ട് പോകേണ്ടിവരും. ആരോഗ്യത്തിൽ ശ്രദ്ധിക്കണം.
പൂരം: കമ്പനി ജോലി ലഭിക്കും. ശത്രുക്കളെ ജയിക്കുന്ന സാഹചര്യമുണ്ടാകും. ഉദരരോഗത്തിന് സാദ്ധ്യതയുള്ളതിനാൽ ശ്രദ്ധിക്കണം.
ഉത്രം: ചതിയന്മാരാൽ ധനനഷ്ടമുണ്ടാകും. ചെവി, മൂക്ക് തുടങ്ങിയ ഭാഗങ്ങളിൽ രോഗബാധയ്ക്ക് സാദ്ധ്യത ഉണ്ട്. ക്ഷീണം അനുഭവപ്പെടും.
അത്തം: ലോട്ടറി നറുക്കെടുപ്പിൽ വിജയമുണ്ടാകും. വാഹനഭാഗ്യത്തിനും സാദ്ധ്യത. പ്രണയിനി വഴി സഹായമെത്തും.
ചിത്തിര: സ്വത്ത് സംബന്ധിച്ച കേസുകളിൽ ഒത്തുതീർപ്പ് ഉണ്ടാകും. യാത്രകൾക്ക് അനുകൂലമായ സാഹചര്യങ്ങളുണ്ടാകും.
ചോതി: കൂട്ടുകാരിൽ നിന്നും അപ്രതീക്ഷിതമായ സഹായം തേടിയെത്തും. പുതിയ ജോലി ലഭിക്കും. വാഹനം വാങ്ങാനുള്ള അവസരമുണ്ടാകും.
വിശാഖം: മംഗളകർമ്മങ്ങൾ നടത്താൻ സാധിക്കും. ഭൂമി മുഖേന ധനം തേടിയെത്തും. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം.
അനിഴം: പരിശ്രമം കൊണ്ട് വിജയത്തിലെത്തും. ജനസമ്മതി നേടിയെടുക്കും. ധാർമ്മിക കാര്യങ്ങളിൽ താത്പര്യമുണ്ടാകും.
തൃക്കേട്ട: രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് നേട്ടം. കാർഷികമേഖലയിൽ നേട്ടമുണ്ടാകും. സഹോദരിയുമായി അകൽച്ച.
മൂലം: ബന്ധുസമാഗമം മനസിന് സന്തോഷം പകരും. മക്കൾ മുഖാന്തിരം ധനനഷ്ടമുണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. വസ്തുതർക്കം ഉണ്ടാകും.
പൂരാടം: വീട്ടിലേക്കുള്ള വരുമാനം വർദ്ധിക്കും. വിവാഹതടസം നീങ്ങി കിട്ടും. പുതുവസ്ത്രം കിട്ടാനുള്ള സാദ്ധ്യതയുണ്ടാകും.
ഉത്രാടം: പദവിയിൽ അനുയോജ്യമായ മാറ്റങ്ങളുണ്ടാകും. വിദ്യാവിജയം. വളർത്തുമൃഗങ്ങളെകൊണ്ട് ധനനഷ്ടം.
തിരുവോണം: വിശേഷഭക്ഷണം. ശിരോരോഗമുണ്ടാകാൻ സാദ്ധ്യതയുണ്ട്. ഭാര്യയുമായി സ്നേഹം പങ്കുവയ്ക്കും.
അവിട്ടം: ത്വക്ക് രോഗം വരാതെ സൂക്ഷിക്കണം. കച്ചവടത്തിൽ നഷ്ടം വന്നേക്കും. സഹോദരിയുമായി വിരോധമുണ്ടാകും.
ചതയം: മനഃക്ളേശം അനുഭവപ്പെടും. സ്നേഹിതന്മാർ നന്മയിലേക്ക് നയിക്കുന്ന ജീവിതാവസരങ്ങൾ കൈവരും.
പൂരുരുട്ടാതി: പക്ഷി, മൃഗാദികളിൽ നിന്ന് ഉപദ്രവമുണ്ടാകും. വീഴ്ചയിൽ കാലുകൾക്ക് പരിക്കുണ്ടാകും.
ഉതൃട്ടാതി: സ്വപ്നം കണ്ട രീതിയിൽ വീട് പൂർത്തിയാക്കാൻ കഴിയും. അമ്മയുടെ സഹോദരിയിൽ നിന്നും ധനസഹായം ലഭിക്കും.
രേവതി: പദവിയിൽ ഉയർച്ചയുണ്ടാകാൻ സാധിക്കും. പുണ്യക്ഷേത്ര ദർശനത്തിന് അവസരമുണ്ടാകും. അനുകൂലമായ വാരം.