നടൻ സന്തോഷ് ലക് ഷമണൻ സംവിധാനം ചെയ്യുന്ന ദ ലാസ്റ്റ് ടു ഡെയ് സ് എന്ന ചിത്രത്തിൽ ദീപക് പറമ്പോൽ, ധർമജൻ ബോൾഗാട്ടി, നന്ദൻ ഉണ്ണി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമാണ് ദ ലാസ്റ്റ് ടു ഡെയ് സ്. ഒരു വടക്കൻ സെൽഫി, ആക് ഷൻ ഹീറോ ബിജു, അഞ്ചാം പാതിര, 1971 ബിയോണ്ട് ബോർഡേഴ്സ്
എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് സന്തോഷ് ല ക് ഷമണൻ. മേജർ രവി, ജീത്തു ജോസഫ്, ബോബൻ സാമുവൽ, ജി. പ്രജിത്, വിനയ് ഗോവിന്ദ് എന്നീ സംവിധായകരുടെ ശിഷ്യനായും പ്രവർത്തിച്ചിട്ടുണ്ട്. ധർമ ഫിലിംസിന്റെ ബാനറിൽ സുരേഷ് നാരായണനാണ് ദ ലാസ്റ്റ് ടു ഡെയ് സ് നിർമിക്കുന്നത്. സന്തോഷ് ലക് ഷമണനും നവനീത് രഘുവും ചേർന്നാണ് രചന. ഫൈസൽ അലി ഛായാഗ്രഹണംനിർവഹിക്കുന്നു.