chineese-soldier

ശ്രീനഗർ: ഇന്ത്യൻ അതിർത്തി കടന്നെത്തിയ ചൈനീസ് സൈനികനെ സുരക്ഷസേന പിടികൂടി. കിഴക്കൻ ലഡാക്കിലെ ചുഷൂൽ സെക്‌ടറിൽ ഗുരുംഗ് ഹില്ലിന് സമീപത്ത് നിന്നാണ് ചൈനീസ് സൈനികനെ പിടികൂടിയത്. ഇന്ന് പുലർച്ചയോടെയാണ് സംഭവം നടന്നത്. ചൈനീസ് സൈനികൻ ഇന്ത്യയിലേക്ക് വഴിതെറ്റി സഞ്ചരിച്ചതാകാമെന്നും സൂചനയുണ്ട്.

ചൈനീസ് സൈനികനെ ഇന്നോ നാളെയോ തിരിച്ചയക്കുമെന്നാണ് വിവരം. ഇദ്ദേഹത്തെ മടക്കി അയക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. കഴിഞ്ഞവർഷം ഒക്ടോബറിൽ ലഡാക്കിലെ ദെംചോക്ക് മേഖലയിൽ നിന്ന് ഒരു പീപ്പിൾ ലിബറേഷൻ ആർമി സൈനികനെ ഇന്ത്യൻ സൈനികർ പിടികൂടിയിരുന്നു.