1. ഷഡ്പദങ്ങളുടെ രക്തത്തിന്റെ നിറം?
2. ഉപ്പുവെള്ളത്തിൽ ജീവിക്കുന്ന ബാക്ടീരിയ?
3. റൊട്ടിയിലെ പൂപ്പിലന് കാരണമായ സൂക്‌ഷ്‌മാണു?
4. പ്രസവിക്കുന്ന പാമ്പുകൾ?
5. ചവയ്ക്കാൻ കഴിവുള്ള ഷഡ്പദങ്ങൾ?
6. ലോകത്തിലെ ഏറ്റവും കാര്യക്ഷമതയുള്ള ജൈവ ഊർജ്ജ നിലയം?
7. കാലിൽ ശ്രവണേന്ദ്രിയമുള്ള ഷഡ്പദം?
8. ശബ്ദമുണ്ടാക്കുന്ന പാമ്പ്?
9. പ്രകൃതിയുടെ കലപ്പ എന്നറിയപ്പെടുന്നത്?
10. ഓന്തിന്റെ നിറംമാറ്റത്തിന് സഹായിക്കുന്ന ഘടകം?
11. അലങ്കാരമത്സ്യങ്ങളുടെ റാണി?
12. ഡോഗ് ഫിഷ് എന്നറിയപ്പെടുന്നത്?
13. പ്രസവിക്കുന്ന അച്ഛൻ?
14. തലയിൽ ഹൃദയമുള്ള ജീവി?
15. ഇന്ത്യയുടെ ദേശീയ ജലജീവി?
16. ഡോൾഫിൻ പോയിന്റ് എവിടെയാണ്?
17. കാൽ ഒടിഞ്ഞുപോയാൽ പകരം കാൽ വരുന്ന ജീവി?
18. പിരാന മത്സ്യങ്ങൾക്ക് പ്രശസ്തമായ നദി?
19. ശത്രുക്കളുടെ നേരെ മഷിചീറ്റുന്ന ജീവി?
20. ആരുടെ ജന്മദിനമാണ് ദേശീയപക്ഷി നിരീക്ഷണദിനം?
21. ഏറ്റവും കൂടുതൽ ബുദ്ധിയുള്ള പക്ഷി?
22. അന്റാർട്ടിക്കയിലെ യതികൾ എന്നറിയപ്പെടുന്നത്?
23. ഏറ്റവും ഭാരം കൂടിയ പക്ഷി?
24. ചുണ്ടുകളുടെ അറ്റം കൊണ്ട് മണമറിയുന്ന പക്ഷി?
25. ആലീസ് ഇൻ വണ്ടർലാന്റ് രചിച്ചതാര്?
26. ഏറ്റവും കൂടുതൽ കേൾവിശക്തിയുള്ള പക്ഷി?
27. തേനീച്ചക്കൂട്ടിൽ മുട്ടയിടുന്ന പക്ഷി?
28. പ്രതിധ്വനി ഉപയോഗിച്ച് ഇരതേടുന്ന സസ്തനി?
29. കൊക്കിൽ സഞ്ചിപോലെ ഭാഗമുള്ള പക്ഷി?
30. പാലിൽ മാത്രം അടങ്ങിയിരിക്കുന്ന പ്രോട്ടീൻ?
31. ഒരേ സമയം രണ്ടുതരം പാൽ ഉല്പാദിപ്പിക്കുന്ന മൃഗം?
32. ഏറ്റവും ചെറിയ കന്നുകാലി?
33. ക്ലോണിംഗിന്റെ പിതാവ്?
34. പാലിനെ തൈരാക്കുന്ന ബാക്ടീരിയ?
35. കേരളത്തിലെ കന്നുകാലി ഗവേഷണ കേന്ദ്രം?
36. ബംഗാളിന്റെ സുവർണനാര്?
37. ബീറ്റ്റൂട്ടിന് നിറം നൽകുന്നത്?
38. പ്രകൃതിയുടെ ടോണിക് എന്നറിയപ്പെടുന്ന ഫലം?
39. വെജിറ്റബിൾ ഗോൾഡ് എന്നറിയപ്പെടുന്നത്?
40. പറുദീസയിലെ വിത്ത് എന്നറിയപ്പെടുന്നത്?
41. ഓർക്കിഡുകളുടെ റാണി എന്നറിയപ്പെടുന്നത്?
42. ശോകവൃക്ഷം എന്നറിയപ്പെടുന്നത്?
43. ബാലരാമായണം ആരുടെ കൃതി?
44. ആയിരം ആവശ്യങ്ങൾക്കുള്ള മരം?
45. ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന രോഗം?
46. തൊണ്ടമുള്ള എന്നറിയപ്പെടുന്ന രോഗം?
47. ഏറ്റവും സാധാരണമായ വൈറസ് രോഗം?
48. വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനം?
49. മണ്ണെണ്ണയുടെ മറ്റൊരു പേര്?
50. ഖസാക്കിന്റെ ഇതിഹാസം രചിച്ചതാര്?
ഉത്തരങ്ങൾ
(1)നിറമില്ല
(2)ഹാലോഫൈലുകൾ
(3)ഫംഗസ്
(4)അണലി
(5)പാറ്റ, തുമ്പി
(6) ചിതൽപുറ്റുകൾ
(7)ചീവീടുകൾ
(8)മൂർഖൻ
(9)മണ്ണിര
(10)ക്രോമോഫോറുകൾ
(11)എയ്ഞ്ചൽ ഫിഷ്
(12)സ്രാവ്
(13)കടൽക്കുതിര
(14)ചെമ്മീൻ
(15)ഗംഗ ഡോൾഫിൻ
(16)കോഴിക്കോട്
(17)ഞണ്ട്
(18)ആമസോൺ
(19)കണവ
(20)സലിം അലി
(21)ബ്ലൂടിറ്റ്
(22)പെൻഗ്വിൻ
(23)ഒട്ടകപ്പക്ഷി
(24)കിവി
(25)ലൂയിസ് കരോൾ
(26)മൂങ്ങ
(27)പൊന്മാൻ
(28)വവ്വാൽ
(29)പെലിക്കൺ
(30)കേസിൻ
(31)ചുവന്ന കങ്കാരു
(32)വെച്ചൂർ പശു
(33)ഇയാൻ വിൽമുട്ട്
(34)ലാക്ടോബാസില്ലസ്
(35)മാട്ടുപെട്ടി
(36)ചണം
(37)ബീറ്റ സയാനിൻ
(38)ഏത്തപ്പഴം
(39)കുങ്കുമപ്പൂവ്
(40)ഏലക്കായ
(41)കാറ്റ്ലിയ
(42)പാരിജാതം
(43)കുമാരനാശാൻ
(44)തെങ്ങ്
(45)കുഷ്ഠം
(46)ഡിഫ്‌ത്തിരിയ
(47)ജലദോഷം
(48)ദ്രവഹൈഡ്രജൻ
(49)പാരഫിൻ ഓയിൽ
(50)ഒ.വി. വിജയൻ